Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകുട്ടികൾക്കുള്ള...

കുട്ടികൾക്കുള്ള വാക്​സിൻ; ഫൈസറിന്​ അംഗീകാരം നൽകി യു.എസ്​

text_fields
bookmark_border
കുട്ടികൾക്കുള്ള വാക്​സിൻ; ഫൈസറിന്​ അംഗീകാരം നൽകി യു.എസ്​
cancel

വാഷിങ്​ടൺ: കുട്ടികൾക്ക്​ വാക്​സിൻ വിതരണം ചെയ്യാൻ ഫൈസറിന്​ അന്തിമാനുമതി നൽകി യു.എസ്​. അഞ്ച്​ മുതൽ 11 വയസ്​ വരെയുള്ളവർക്കാവും വാക്​സിൻ നൽകുക. നേരത്തെ യു.എസ്​ ഫുഡ്​ ആൻഡ്​ ഡ്രഗ്​ അഡ്​മിനിസ്​ട്രേഷൻ വാക്​സിന്​ അംഗീകാരം നൽകിയിരുന്നു. ഇതിന്​ പിന്നാലെ ഇപ്പോൾ സെന്‍റർ ഫോർ ഡിസീസ്​ കൺട്രോൾ ആൻഡ്​ പ്രിവ​േന്‍റഷനും വാക്​സിന്​ അംഗീകാരം നൽകിയിരിക്കുകയാണ്​.

2.8 കോടി കുട്ടികൾക്ക്​ വാക്​സിൻ നൽകുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. കുട്ടികൾക്ക്​ നൽകുന്നതിനായി ആവശ്യത്തിന്​ വാക്​സിൻ സ്​റ്റോക്കുണ്ട്​. അന്തിമാനുമതി ലഭിച്ച സാഹചര്യത്തിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക്​ വാക്​സിൻ അയച്ചു തുടങ്ങുമെന്നും അധികൃതർ അറിയിച്ചു.

ഈ ആഴ്ചയോടെ വാക്​സിനേഷൻ ആരംഭിക്കാൻ കഴിയുമെന്നാണ്​ പ്രതീക്ഷ. നവംബർ എ​ട്ടോടെ പൂർണമായ രീതിയിൽ വാക്​സിനേഷൻ പ്രവർത്തനങ്ങൾ നടത്താനാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pfizer
News Summary - US gives final nod to Pfizer Covid-19 shots for kids aged 5 to 11
Next Story