പാക് പ്രതിരോധ സ്ഥാപനങ്ങൾക്ക് യു.എസ് ഉപരോധം
text_fieldsവാഷിങ്ടൺ: ബാലിസ്റ്റിക് മിസൈൽ പദ്ധതിക്ക് സംഭാവന നൽകിയെന്നാരോപിച്ച് പാകിസ്താൻ സർക്കാർ ഉടമസ്ഥതയിലുള്ള നാഷനൽ ഡെവലപ്മെന്റ് കോംപ്ലക്സ് ഉൾപ്പെടെ നാല് പ്രതിരോധ സ്ഥാപനങ്ങൾക്ക് യു.എസ് ഉപരോധം ഏർപ്പെടുത്തി.
മിസൈൽ പദ്ധതിയിലേക്ക് ഉപകരണങ്ങൾ നൽകുന്ന അക്തർ ആൻഡ് സൺസ് പ്രൈവറ്റ് ലിമിറ്റഡ്, അഫിലിയേറ്റഡ് ഇന്റർനാഷനൽ, റോക്സൈഡ് എന്റർപ്രൈസസ് എന്നിവയാണ് മറ്റു സ്ഥാപനങ്ങൾ.
കൂട്ട നശീകരണായുധങ്ങളുടെ വ്യാപനം തടയാനാണ് നടപടിയെന്ന് യു.എസ് വിദേശകാര്യ വകുപ്പ് വക്താവ് മാത്യൂ മില്ലർ പറഞ്ഞു. അതിനിടെ യു.എസിന്റെ തീരുമാനം ദൗർഭാഗ്യകരവും പക്ഷപാതപരവുമാണെന്നും മാനദണ്ഡങ്ങൾ എല്ലാം പാലിച്ചാണ് പ്രതിരോധ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്നും പാകിസ്താൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.