പുടിന്റെ ബന്ധുക്കൾക്കും റഷ്യൻ ബാങ്കുകൾക്കും യു.എസ് ഉപരോധം
text_fieldsവാഷിങ്ടൺ: റഷ്യൻ ബാങ്കുകളെയും പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ കുടുംബാംഗങ്ങളെയും ലക്ഷ്യമിട്ട് ഉപരോധത്തിന്റെ പുതിയ പാക്കേജുമായി യു.എസ്. പുടിന്റെ പ്രായപൂർത്തിയായ രണ്ട് പെൺമക്കൾക്ക് പുറമെ, റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവിന്റെ ഭാര്യയെയും മകളെയും റഷ്യയുടെ സുരക്ഷ കൗൺസിൽ അംഗങ്ങളെയും ലക്ഷ്യമിട്ടാണ് നടപടികൾ. റഷ്യൻ സൈന്യം സിവിലിയന്മാരെ വധിച്ചതായ തെളിവുകൾ വ്യക്തമാക്കുന്ന ബുച്ചയിലെ യുദ്ധക്കുറ്റങ്ങളുടെ പശ്ചാത്തലത്തിലാണിത്.
റഷ്യയുടെ ബെർബാങ്ക്, ആൽഫ ബാങ്ക് എന്നിവക്ക് പൂർണ ഉപരോധം ഏർപ്പെടുത്തി. ഇവയിലും റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള സംരംഭങ്ങളിലും, പുതിയ യു.എസ് നിക്ഷേപം നിരോധിക്കാനുള്ള എക്സിക്യൂട്ടിവ് ഉത്തരവിൽ പ്രസിഡന്റ് ജോ ബൈഡൻ ഒപ്പുവെക്കുമെന്ന് വൈറ്റ് ഹൗസ് പറഞ്ഞു. ഉപരോധങ്ങളുടെ അഞ്ചാം പാക്കേജിന്റെ ഭാഗമായി കൽക്കരി കയറ്റുമതി നിരോധിക്കാൻ യൂറോപ്യൻ യൂനിയൻ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.