Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right48 മണിക്കൂറിനകം...

48 മണിക്കൂറിനകം ഇസ്രായേലിനെ ഇറാൻ ആക്രമിച്ചേക്കുമെന്ന് യു.എസ് ഇന്റലിജൻസ് റിപ്പോർട്ട്

text_fields
bookmark_border
48 മണിക്കൂറിനകം ഇസ്രായേലിനെ ഇറാൻ ആക്രമിച്ചേക്കുമെന്ന് യു.എസ് ഇന്റലിജൻസ് റിപ്പോർട്ട്
cancel

വാഷിങ്ടൺ: അടുത്ത 24 മുതൽ 48 മണിക്കൂറിനകം ഇറാൻ ഇസ്രായേൽ മണ്ണിൽ ആക്രമണം നടത്തിയേക്കുമെന്ന് അമേരിക്കൻ ഇൻറലിജൻസിനെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. സിറിയൻ തലസ്ഥാനമായ ഡമാസ്കസിലെ ഇറാൻ കോൺസുലേറ്റ് കെട്ടിടത്തിന് നേരെ ഏപ്രിൽ ഒന്നിന് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിന് പ്രതികാരമായാണ് ഇറാൻ ആക്രമണത്തിന് ഒരുങ്ങുന്നത്.

കോൺസുലേറ്റ് ആക്രമിണത്തിൽ ഇറാൻ റവലൂഷനറി ഗാർഡ്സ് മുതിർന്ന കമാൻഡർമാരായ മുഹമ്മദ് റിസ സഹേദി, മുഹമ്മദ് ഹാദി റഹീമി എന്നിവരടക്കം ഏഴ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു. ഇതിന് ഇസ്രായേൽ തിരിച്ചടി നേരിടുമെന്ന് മുന്നറിയിപ്പ് നൽകിയ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ, ഇസ്രായേലിനെതിരെ പ്രതികാര നടപടിക്ക് രാജ്യം പ്രതിജ്ഞയെടുത്തതായും പ്രഖ്യാപിച്ചിരുന്നു.

ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ കോലം പ്രതീകാത്മകമായി തൂക്കിലേറ്റി തെഹ്റാനിൽ നടന്ന റാലി

നാലുവർഷത്തിനിടെ മേഖലയിൽ കൊല്ലപ്പെടുന്ന ഇറാന്റെ രണ്ടാമത്തെ സൈനിക പ്രമുഖനാണ് കരസേന, വ്യോമസേന എന്നിവയിലെ മുൻ കമാൻഡറും സൈനിക ഓപറേഷൻസ് ഡെപ്യൂട്ടി കമാൻഡറുമായിരുന്ന സഹേദി. റവലൂഷനറി ഗാർഡ്സ് ജനറൽ ഖാസിം സുലൈമാനിയെ 2020ൽ ബഗ്ദാദിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശപ്രകാരം ​കൊലപ്പെടുത്തിയിരുന്നു.

ഇറാന്റെ മുന്നറിയി​പ്പിനെ തുടർന്ന് കടുത്ത ജാഗ്രതയിലാണ് ഇസ്രായേൽ കഴിയുന്നത്. സൈനികരുടെ അവധി റദ്ദാക്കി തിരിച്ചുവിളിക്കുകയും റിസർവിസ്റ്റുകളോട് ​സർവീസിൽ കയറാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇസ്രായേലിൽ എവിടെയും ഏതുനേരത്തും ആക്രമണം ന​ടന്നേക്കാമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. അടുത്ത 24 മുതൽ 48 മണിക്കൂറിനുള്ളിൽ ആക്രമണം ഉണ്ടായേക്കാമെന്നും യുഎസ് ഇന്റലിജൻസ് ഉദ്യോഗസ്ഥൻ വാൾസ്ട്രീറ്റ് ജേണലിനോട് പറഞ്ഞു. മി​സൈൽ ആക്രമണവും സൈബർ ആക്രമണവും പ്രതീക്ഷിക്കണ​മെന്നാണ് മുന്നറിയിപ്പ്. അതേസമയം, തിരിച്ചടി സംബന്ധിച്ച് തെഹ്‌റാൻ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ഇറാൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IranIsraelIsrael Palestine ConflictAyatollah Ali Khamenei
News Summary - US intel said to indicate Iran could strike ‘Israeli soil’ in next 24 to 48 hours
Next Story