Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകാബൂളിലെ യു.എസ്​...

കാബൂളിലെ യു.എസ്​ എംബസിയിൽ നിന്ന്​ യു.എസ്​ പതാക താഴ്​ത്തി

text_fields
bookmark_border
കാബൂളിലെ യു.എസ്​ എംബസിയിൽ നിന്ന്​ യു.എസ്​ പതാക താഴ്​ത്തി
cancel

കാബൂൾ: രണ്ടുപതിറ്റാണ്ടുകാലം അഫ്​ഗാനിസ്​താനിലെ അമേരിക്കൻ എംബസിയിൽ പാറിയ ദേശീയ പതാകയിനി ഉയരില്ല. അഫ്​ഗാൻ താലിബാൻ നിയന്ത്രണത്തിലായതോടെ എംബസിയിൽ നിന്ന്​ പതാക താഴ്​ത്തിക്കെട്ടി. എംബസിയിലെ ജീവനക്കാരെ മുഴുവൻ ഒഴിപ്പിക്കുകയും ചെയ്​തു. ജീവനക്കാരെ ഒഴിപ്പിച്ചെങ്കിലും എംബസി പൂട്ടില്ലെന്നാണ്​ അമേരിക്ക അറിയിച്ചത്​.

ഭീകരവാദകേന്ദ്രമാകാൻ അനുവദിക്കില്ല -യു.എസ്​

ഐക്യരാഷ്​ട്രസഭ: അഫ്​ഗാനിസ്​താൻ ഇനിയൊരിക്കലും ഭീകരവാദത്തി​‍െൻറ കേന്ദ്രമാകാൻ അനുവദിക്കില്ലെന്ന്​ ഐക്യരാഷ്​ട്രസഭയിലെ യു.എസ്​ അംബാസഡർ ലിൻഡ തോമസ്​. അഫ്​ഗാൻ അഭയാർഥികളെ സ്വീകരിക്കാൻ അയൽരാജ്യങ്ങൾ തയാറാകണം. പൗരന്മാർ, മാധ്യമപ്രവർത്തകർ, വനിതകൾ, പെൺകുട്ടികൾ, തുടങ്ങിയവരുടെ സംരക്ഷണം ഉറപ്പാക്കണം. മനുഷ്യാവകാശം സംരക്ഷിക്കപ്പെടണം- അമേരിക്കൻ പ്രതിനിധി ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TalibanAfghanistan
News Summary - US Lowers Flag At Kabul Embassy, Secures Airport
Next Story