പങ്കാളി മരിച്ചതിന് ശേഷം പുനർ വിവാഹത്തിന് എത്ര സമയമെടുക്കും; ഗൂഗ്ൾ സെർച്ചിന് പിന്നാലെ യു.എസിൽ ഭാര്യയെ കൊലപ്പെടുത്തിയതിന് യുവാവ് അറസ്റ്റിൽ
text_fieldsവാഷിങ്ടൺ: ഭാര്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 33 കാരനെ വിർജീനിയ പൊലീസ് അറസ്റ്റ് ചെയ്തു. നേപ്പാൾ സ്വദേശിയായ മമത കാഫ്ലെ ഭട്ടിനെ കാണാതായതുമായി ബന്ധപ്പെട്ട അന്വേഷണമാണ് നരേഷ് ഭട്ടിന്റെ അറസ്റ്റിലേക്ക് നയിച്ചത്. പങ്കാളിയുടെ മരണശേഷം ഒരാൾക്ക് എത്രയും പെട്ടെന്ന് എങ്ങനെ പുനർവിവാഹം ചെയ്യാമെന്ന് ഗൂഗ്ളിൽ സെർച്ച് ചെയ്തതാണ് നരേഷിനെ കുരുക്കിയത്. മമതയെ കാണാതായതിനെ പിന്നാലെ കത്തിപോലുള്ള സാധനങ്ങൾ നരേഷ് ഓൺലൈൻ വഴി വാങ്ങിയതും സംശയം ജനിപ്പിച്ചു.
ജൂലൈ 29നാണ് മമതയെ ഏറ്റവും ഒടുവിൽ കണ്ടത്. എന്നാൽ മൃതദേഹം കണ്ടെത്തിയിട്ടുമില്ല. കൊലപാതകത്തിന് പുറമെ മൃതദേഹം ഒളിപ്പിച്ചു വെച്ചതിനും ഇയാൾക്കെതിരെ കുറ്റം ചുമത്തി. കാണാതായതിന് തൊട്ടുപിന്നാലെ മമതയെ നരേഷ് കൊലപ്പെടുത്തി. വിവാഹമോചനത്തിനായുള്ള ശ്രമത്തിലായിരുന്നു ഇരുവരുമെന്ന് നരേഷ് ചോദ്യം ചെയ്യലിനിടെ പൊലീസിനോട് പറഞ്ഞു. ആഗസ്റ്റ് അഞ്ചിന് മമതയെ കാണാനില്ലെന്നു കാണിച്ച് അധികൃതർക്ക് പരാതി ലഭിക്കുന്നത്. പ്രാദേശിക അധികൃതരുടെ ആരോഗ്യ പരിശോധനക്ക് ഹാജരാകുമെന്ന് പറഞ്ഞ ദിവസമായിരുന്നു അത്. മമതയെ കാണാതായതിന് പിന്നാലെ
പങ്കാളി മരിച്ചതിന് ശേഷം പുനർ വിവാഹം കഴിക്കാൻ എത്ര സമയമെടുക്കും, പങ്കാളിയുടെ മരണശേഷം കടബാധ്യത എന്തുചെയ്യും, "വിർജീനിയയിൽ പങ്കാളി അപ്രത്യക്ഷനായാൽ എന്ത് സംഭവിക്കും എന്നീ കാര്യങ്ങൾ നരേഷ് ഓൺലൈനിൽ സെർച്ച് ചെയ്തിരുന്നു. മാത്രമല്ല, നരേഷ് മൂന്ന് കത്തികളും വാങ്ങിയിരുന്നു. അതുപോലെ മറ്റൊരിടത്ത് നിന്ന് അതേദിവസം ശുചീകരണത്തിന് ഉപയോഗിക്കുന്ന സാധനങ്ങളും വാങ്ങി.
ഭാര്യയെ കാണാതായതിന് ശേഷം രക്തം പുരണ്ട ഒരു ബാത്ത് മാറ്റും ബാഗുകളും ഇയാൾ ട്രാഷ് കോംപാക്റ്ററിലേക്ക് വലിച്ചെറിഞ്ഞുവെന്ന് പ്രോസിക്യൂട്ടർ കോടതിയിൽ വാദിച്ചു. എന്നാൽ മമത ജീവിച്ചിരിപ്പുണ്ടെന്നാണ് നരേഷിന്റെ അഭിഭാഷകന്റെ വാദം. എന്നാൽ വീട്ടിൽ നിന്ന് ലഭിച്ചത് മമതയുടെ രക്തമാണെന്ന് ഡി.എൻ.എ വഴി സ്ഥിരീകരിച്ചിരുന്നു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി മാറ്റുകയായിരുന്നു പ്രതിയെന്നാണ് പൊലീസിന്റെ അനുമാനം. മൃതദേഹം കണ്ടെടുത്തിട്ടില്ലെങ്കിലും നരേഷിനെതിരെ തെളിവുകൾ ശക്തമാണ്.
ആദ്യഘട്ടത്തിൽ ഭാര്യയുടെ തിരോധാനത്തെ കുറിച്ച് വളരെ അവ്യക്തമായ മറുപടികളാണ് നരേഷ് നൽകിയത്. കാണാതായെന്ന് പരാതി നൽകാനും വൈകി. വീട്ടിൽ നിന്ന് ആഗസ്റ്റ് 22നാണ് നരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ വരെ ജാമ്യവും നൽകിയില്ല. ദമ്പതികൾക്ക് ഒരു കുട്ടിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.