ചാര ബലൂൺ ആരോപണം; അമേരിക്കൻ മാധ്യമങ്ങൾക്കെതിരെ ചൈന
text_fieldsബെയ്ജിങ്: തങ്ങളുടെ വ്യോമാതിർത്തിയിൽ ചാര ബാലൂണുകൾ കണ്ടെത്തിയെന്ന അമേരിക്കൻ ആരോപണത്തിലും വിവാദത്തിലും യു.എസ് മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ചൈന രംഗത്ത്.
യു.എസ് മാധ്യമങ്ങളും രാഷ്ട്രീയക്കാരും ചാര ബലൂൺ കണ്ടെത്തിയെന്ന ആരോപണം മുതലെടുക്കുകയാണെന്ന് ചൈന പറഞ്ഞു. ചാര ബലൂൺ വിവാദങ്ങൾ കനക്കുന്നതിനിടെയാണ് അമേരിക്കൻ മാധ്യമങ്ങൾക്കെതിരെ ചൈനയുടെ വിമർശനം. രാജ്യത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ചൈന കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസമാണ് അമേരിക്കയുടെ ആകാശപരിധിയിൽ ചൈനയുടെ ചാര ബലൂണുകൾ കണ്ടെത്തിയതായി പ്രതിരോധ വകുപ്പ് അറിയിച്ചത്. മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും വ്യോമസേനാ ആസ്ഥാനങ്ങളും ഉൾപ്പെടുന്ന യു.എസിന്റെ വടക്കുപടിഞ്ഞാറൻ മേഖലകളിലൂടെയാണ് ബലൂൺ സഞ്ചരിച്ചത്.
പിന്നാലെ, സംഭവത്തിൽ ചൈന അന്വേഷണം പ്രഖ്യാപിച്ചു. ഖേദം പ്രകടിപ്പിച്ച ചൈന കണ്ടെത്തിയത് കലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമാണെന്നും ശക്തമായ കാറ്റിൽ ലക്ഷ്യം തെറ്റിയതാകാമെന്നും അറിയിച്ചു. അതേസമയം ലാറ്റിൻ അമേരിക്കൻ ആകാശത്തും ചൈനീസ് ചാര ബലൂണുകൾ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.