യമനിൽ ഹൂതികൾക്ക് നേരെ യു.എസ് ആക്രമണം
text_fieldsവാഷിങ്ടൺ: യമനിലെ ഹൂതികൾക്ക് നേരെ യു.എസ് ആക്രമണം. 15ഓളം സ്ഥലങ്ങളിലാണ് യു.എസ് ആക്രമണം നടത്തിയത്. മിലിറ്ററി ഔട്ട്പോസ്റ്റിലും എയർപോർട്ടിലുമടക്കം സ്ഫോടനശബ്ദം കേട്ടുവെന്ന് ആളുകൾ അറിയിച്ചു.
ഹൂതി കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തിയെന്ന് യു.എസ് സെൻട്രൽ കമാൻഡും അറിയിച്ചു. എക്സിലൂടെയായിരുന്നു അവരുടെ അറിയിപ്പ്. എന്നാൽ, ആക്രമണം സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ അവർ പുറത്ത് വിട്ടിട്ടില്ല. മിസൈൽ, ഡ്രോൺ എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ചാണോ ആക്രമണം നടത്തിയതെന്നും വ്യക്തമായിട്ടില്ല.
നവംബർ മുതൽ ചെങ്കടലിൽ 100ഓളം ആക്രമണങ്ങളാണ് ഹൂതികൾ നടത്തിയത്. ഫലസ്തീനികൾക്ക് പിന്തുണ അറിയിച്ചായിരുന്നു ആക്രമണങ്ങൾ. രണ്ട്കപ്പലുകൾ ഹൂതികൾ മുക്കുകയും ചെയ്തിരുന്നു.തലസ്ഥാനമായ സനയിലും ഹുദൈദ എയർപോർട്ടിലും യു.എസ് ആക്രമണം നടത്തിയെന്ന് യെമൻ ടെലിവിഷൻ നെറ്റ്‍വർക്കായ അൽ മസാരിയ ടി.വി റിപ്പോർട്ട് ചെയ്തു.
തെക്കൻ നഗരമായ ദാമറും തെക്ക്-കിഴക്കൻ മേഖലയിലുള്ള അൽ-ബായ്ദ പ്രവിശ്യയിലുമാണ് യു.എസ് ആക്രമണമുണ്ടായത്. അൽ-ബായ്ദയിലാണ് മിലിറ്ററി ഔട്ട്പോസ്റ്റുകൾക്ക് നേരെ ആക്രമണമുണ്ടായത്. നേരത്തെ ഇതിന് മുമ്പ് ഹൂതികളുടെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ നടത്തിയ പ്രത്യാക്രമണത്തിൽ ആറ് പേർ കൊല്ലപ്പെടുകയും 80 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.