അയൽവാസിയുടെ ഹൃദയം ഉരുളകിഴങ്ങ് ചേർത്ത് പാചകം ചെയ്ത് ബന്ധുക്കൾക്ക് നൽകി, ശേഷം അവരെയും കൊന്നു
text_fieldsവാഷിങ്ടൺ: യു.എസിൽ കൊല്ലപ്പെട്ടയാളുടെ ഹൃദയം ഉരുളകിഴങ്ങും ചേർത്ത് പാചകം ചെയ്ത് കൊലയാളി. പാചകം ചെയ്ത ഹൃദയം സ്വന്തം കുടുംബത്തിന് നൽകിയശേഷം അവരെയും കൊന്നു. ഒകലഹോമയിലെ ലോറൻസ് പോൾ ആൻഡേഴ്സനാണ് മൂന്നുപേരെ കൊലപ്പെടുത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിേപ്പാർട്ട് ചെയ്തു.
അയൽവാസിയെയാണ് ലോറൻസ് ആദ്യം കൊലപ്പെടുത്തിയത്. ശേഷം ഇയാളുടെ ഹൃദയം പുറത്തെടുത്ത് അമ്മാവന്‍റെ വീട്ടിലെത്തി. അവിടെവെച്ച് ഉരുളകിഴങ്ങും ചേർത്ത് പാചകം ചെയ്ത് അമ്മാവനും ഭാര്യക്കും നൽകി.
ശേഷം കുടുംബത്തെ ഇയാൾ ആക്രമിക്കുകയായിരുന്നു. അമ്മാവനും നാലുവയസുകാരിയായ കൊച്ചുമകളും തൽക്ഷണം മരിച്ചു. ഗുരുതര പരിക്കേറ്റ അമ്മാവന്‍റെ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിശാചുക്കളെ ഒഴിപ്പിക്കുന്നതിനായാണ് ഹൃദയം പാചകം ചെയ്ത് കുടുംബത്തെക്കൊണ്ട് കഴിപ്പിച്ചതെന്ന് പറയുന്നു.
ഇതിനുമുമ്പും നിരവധി കേസുകളിൽ പ്രതിയായ ആൻഡേഴ്സൺ പുറത്തെത്തിയതിന് ശേഷമാണ് വീണ്ടും കൊലപാതക പരമ്പര. 2017ൽ മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ട ഇയാൾക്ക് 20വർഷത്തെ ജയിൽശിക്ഷ വിധിച്ചിരുന്നു. പിന്നീട് ഒകലഹോമ ഗവർണർ ഇടപെട്ട് ശിക്ഷ കുറച്ച് നൽകുകയായിരുന്നു. ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയ ആൻഡേഴ്സൺ കുറ്റം സമ്മതിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.