എൽചാപോയുടെ കൂട്ടാളികളെ പിടികൂടാൻ സഹായിച്ചാൽ യു.എസ് വക 50 ലക്ഷം ഡോളർ
text_fieldsവാഷിങ്ടൺ: മെക്സിക്കൻ ലഹരിമരുന്ന് മാഫിയ തലവൻ ജോക്വിൻ എൽ ചാപ്പോ ഗുസ്മാെൻറ നാല് കൂട്ടാളികളെ പിടികൂടാൻ സഹായിക്കുന്നവർക്ക് 50 ലക്ഷം ഡോളർ (ഏകദേശം 37 കോടി രൂപ) പ്രതിഫലം പ്രഖ്യാപിച്ച് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെൻറ്.
ജയിലിൽ കഴിയുന്ന എൽ ചാപ്പോയുടെ സഹോദരൻ ഔറലിയാനോ ഗുസ്മാൻ-ലോറ, സഹോദരങ്ങളായ റുപെർട്ടോ സാൽഗ്യൂറോ നെവാരസ്, ജോസ് സാൽഗ്യൂറോ നെവാരസ്, ഹെറിബർട്ടോ സാൽഗ്യൂറോ നെവാരസ് എന്നിവരെക്കുറിച്ചു വിവരം നൽകുന്നവർക്കാണ് യു.എസ് പാരിതോഷികം.
യു.എസ് ലഹരിമരുന്ന് നിയമങ്ങൾ ലംഘിച്ച് കൊക്കെയ്ൻ, മെത്താംഫെറ്റാമൈൻ, ഫെൻറനൈൽ അടക്കമുള്ളവ വിതരണം ചെയ്യുന്നതിന് രാജ്യാന്തര ഗൂഢാലോചന നടത്തിയെന്നാണ് നാലു പേർക്കുമെതിരായ കുറ്റമെന്ന് സ്റ്റേറ്റ് ഡിപ്പാർട്മെൻറ് പ്രസ്താവനയിൽ പറഞ്ഞു. 2020 മാർച്ചിനും 2021നും ഇടയിൽ യു.എസിൽ, ലഹരിമരുന്ന് അമിത അളവിൽ ശരീരത്തിൽ ചെന്നതിനെത്തുടർന്നു നടന്ന 96,779 മരണങ്ങളിൽ 63 ശതമാനത്തിലധികം മരണത്തിനും കാരണം വളരെ അപകടകരമായ ഫെൻറനൈൽ എന്ന ലഹരിമരുന്നാണെന്നും സ്റ്റേറ്റ് ഡിപ്പാർട്മെൻറ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.