ഡ്രോൺ ആക്രമണം: കൊല്ലപ്പെട്ട അഫ്ഗാനികളുടെ കുടുംബത്തിന് നഷ്ടപരിഹാരം –യു.എസ്
text_fieldsവാഷിങ്ടൺ: ഇക്കഴിഞ്ഞ ആഗസ്റ്റിൽ അഫ്ഗാനിസ്താനിൽ യു.എസ് നടത്തിയ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് പെൻറഗൺ. ഏഴുകുട്ടികളടക്കം 10 നിരപരാധികളാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ആക്രമണത്തിൽ സാധാരണക്കാർ കൊല്ലപ്പെട്ടതിൽ യു.എസ് മാപ്പുപറഞ്ഞിരുന്നു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ അഫ്ഗാൻ വിടാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സഹായം സ്റ്റേറ്റ് ഡിപ്പാർട്ടുമെൻറുമായി സഹകരിച്ച് നൽകുമെന്നും പെൻറഗൺ അറിയിച്ചു. കാബൂളിലെ വിമാനത്താവളത്തിൽ ആക്രമണം നടത്തിയ ഐ.എസ് ഭീകരനെന്ന് തെറ്റിദ്ധരിച്ചാണ് എസ്മറായ് അഹ്മദിയെയും കുടുംബത്തെയും യു.എസ് ഇൻറലിജൻസ് സംഘം ഡ്രോൺ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയത്.ഇതിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു.
പിന്നാലെ ഡ്രോൺ ആക്രമണം അബദ്ധമാണെന്ന് യു.എസ് സമ്മതിക്കുകയും ചെയ്തിരുന്നു. മതിയായ നഷ്ടപരിഹാരം നൽകണമെന്നും നിരപരാധികളെ കൊലപ്പെടുത്തിയതിന് യു.എസ് മാപ്പുപറയണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ കുടുംബം രംഗത്തുവരുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.