Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅനധികൃത...

അനധികൃത കുടിയേറ്റക്കാരെ തേടി യു.എസ് ഗുരുദ്വാരകളിലും പരിശോധന

text_fields
bookmark_border
അനധികൃത കുടിയേറ്റക്കാരെ തേടി യു.എസ് ഗുരുദ്വാരകളിലും പരിശോധന
cancel

ന്യൂ​യോ​ർ​ക്: അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ നാ​ടു​ക​ട​ത്താ​നു​ള്ള പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്റെ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി യു.​എ​സി​ലെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലെ ഗു​രു​ദ്വാ​ര​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി.

ന്യൂ​യോ​ർ​ക്കി​ലെ​യും ന്യൂ​ജ​ഴ്സി​യി​ലെ​യും ഗു​രു​ദ്വാ​ര​ക​ളി​ലാ​ണ് ഇ​മി​ഗ്രേ​ഷ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ തേ​ടി​യെ​ത്തി​യ​ത്. ഹോം​ലാ​ൻ​ഡ് സെ​ക്യൂ​രി​റ്റി ഡി​പ്പാ​ർ​ട്മെ​ന്റി​ൽ​നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഇ​ന്ത്യാ​വി​രു​ദ്ധ വി​ഘ​ട​ന​വാ​ദി​ക​ളും അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രും ഗു​രു​ദ്വാ​ര​ക​ൾ പ്ര​വ​ർ​ത്ത​ന കേ​ന്ദ്ര​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന് ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു.

പ​രി​ശോ​ധ​ന​ക്കി​ടെ സി​ഖ് സം​ഘ​ട​ന​ക​ളി​ൽ​നി​ന്ന് ശ​ക്ത​മാ​യ എ​തി​ർ​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രി​ടേ​ണ്ടി​വ​ന്നു. ട്രം​പി​ന്റെ നീ​ക്ക​ത്തി​ൽ ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി യു.​എ​സി​ലെ സി​ഖ് അ​മേ​രി​ക്ക​ൻ ലീ​ഗ​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ് എ​ജു​ക്കേ​ഷ​ൻ ഫ​ണ്ട് (എ​സ്.​എ.​എ​ൽ.​ഡി.​ഇ.​എ​ഫ്) രം​ഗ​ത്തെ​ത്തി.

ഗു​രു​ദ്വാ​ര​ക​ൾ പോ​ലു​ള്ള ആ​രാ​ധ​നാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന ഇ​ത്ത​രം പ​രി​ശോ​ധ​ന​ക​ളി​ൽ ആ​ശ​ങ്ക​യു​ണ്ടെ​ന്ന് എ​സ്.​എ.​എ​ൽ.​ഡി.​ഇ.​എ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ കി​ര​ൺ കൗ​ർ ഗി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:illegal immigrantsDonald TrumpUnited States Of America
News Summary - US officials visit gurdwaras in search of undocumented immigrants
Next Story