യുക്രെയ്ന് യുദ്ധവിമാനം നൽകാൻ തയാറായി പോളണ്ട്; എതിർത്ത് യു.എസ്, നാറ്റോ രാജ്യങ്ങൾക്ക് ആശങ്കയുണ്ടാക്കുമെന്ന്
text_fieldsവാഷിങ്ടൺ: യുക്രെയ്ന് മിഗ്-25 യുദ്ധവിമാനങ്ങൾ നൽകാനുള്ള പോളണ്ടിന്‍റെ തീരുമാനത്തിനെതിരെ അമേരിക്ക. റഷ്യൻ നിർമ്മിത മിഗ്-25 വിമാനങ്ങൾ ജർമ്മനിയിലെ യു.എസ് എയർബേസ് വഴി യുക്രെയ്നിലെത്തിക്കാനായിരുന്നു പോളണ്ട് പദ്ധതി. എന്നാൽ, ഇത് നാറ്റോ സഖ്യത്തിന് കടുത്ത ആശങ്കയുണ്ടാക്കുന്ന നടപടിയാണെന്നാണ് യു.എസ് വിശദീകരണം.
പെന്‍റഗൺ വക്താവ് ജോൺ കിർബിയാണ് ഇതുസംബന്ധിച്ച പ്രസ്താവന നടത്തിയത്. യു.എസ്-നാറ്റോ എയർബേസിൽ നിന്നും യുക്രെയ്നിലേക്ക് യുദ്ധവിമാനം പറക്കുന്നത് നാറ്റോ സഖ്യത്തിന് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നാണ് യു.എസ് മുന്നറിയിപ്പ്. ഈ പ്രശ്നത്തെക്കുറിച്ച് പോളണ്ടുമായും മറ്റ് നാറ്റോ രാജ്യങ്ങളുമായും സംസാരിക്കുമെന്നും യു.എസ് അറിയിച്ചു.
പോളണ്ടിലെ യുദ്ധവിമാനങ്ങൾ യുക്രെയ്ന് നൽകണോയെന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് പോളിഷ് സർക്കാറാണെന്നും യു.എസ് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ റഷ്യക്കെതിരായ പോരാട്ടത്തിൽ യുദ്ധവിമാനങ്ങൾ ഉൾപ്പടെ ആവശ്യമായി വരുമെന്ന് യുക്രെയ്ൻ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.