ഐ.എസ്-കെ ചാവേറിനെ വധിക്കാൻ അമേരിക്ക ഉപയോഗിച്ചത് കൊല്ലപ്പെട്ട സൈനികരുടെ പേരെഴുതിയ മിസൈൽ
text_fieldsവാഷിങ്ടണ്‍: കാബൂളിൽ 182 പേർ കൊല്ലപ്പെടാനിടയായ സ്േഫാടനം ആസൂത്രണം ചെയ്ത ഐ.എസ്-ഖുറാസാൻ (ഐ.എസ്-കെ) ചാവേറിനെ വധിക്കാൻ നടത്തിയ ആക്രമണത്തിന് അമേരിക്ക ഉപയോഗിച്ചത് സ്േഫാടനത്തിൽ കൊല്ലപ്പെട്ട തങ്ങളുടെ സൈനികരുടെ പേരെഴുതിയ മിസൈൽ. വ്യാഴാഴ്ച കാബൂൾ ഹമീദ് കർസായി വിമാനത്താവളത്തിന് പുറത്തുണ്ടായ ഇരട്ട സ്ഫോടനത്തിൽ 13 യു.എസ് സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇവർക്കുള്ള ആദരാഞ്ജലി ആയിട്ടാണ് തിരിച്ചടിക്കാൻ ഉപയോഗിച്ച മിസൈലിൽ സൈനികരുടെ പേര് എഴുതിയത്.
'ഞങ്ങള്‍ 8/26/2021 ഓര്‍മിക്കും' എന്നും മിസൈലില്‍ രേഖപ്പെടുത്തിയിരുന്നു. കാബൂള്‍ വിമാനത്താവളത്തിന്‍റെ കവാടത്തിനുസമീപം സ്ഫോടനം നടത്തിയ ഐ.എസ്-കെ ഭീകരസംഘടനയുടെ സൂത്രധാരനെ വധിച്ചതായി ഞായറാഴ്ച അമേരിക്ക അവകാശപ്പെട്ടിരുന്നു. നംഗര്‍ഹാര്‍ പ്രവിശ്യയിലേക്ക് റീപ്പര്‍ ഡ്രോണ്‍ വിട്ട് ഇയാളെ വധിച്ചതെന്നാണ് യു.എസ് സെൻട്രൽ കമ്മാൻഡ് വക്താവ് ബിൽ അർബൻ വ്യക്തമാക്കിയത്. ഈ ആക്രമണത്തിന് ഉപയോഗിച്ച മിസൈലിലാണ് കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ പേരുകള്‍ രേഖപ്പെടുത്തിയത്.
വിമാനത്താവള ആക്രമണത്തിന് തിരിച്ചടിക്ക് ഉത്തരവിട്ടെന്ന് യു.എസ്. പ്രസിഡന്‍റ് ജോ ബൈഡന്‍ പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് ഈ ഡ്രോണ്‍ ആക്രമണമുണ്ടായത്. അതേസമയം, കാബൂൾ വിമാനത്താവളത്തിനു സമീപം ഞായറാഴ്ച യു.എസ് നടത്തിയ വ്യോമാക്രമണത്തിൽ ഏഴ് സിവിലയന്മാർ കൊല്ലപ്പെട്ടെന്നും ഇത് നിയമവിരുദ്ധമാണെന്നും താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് ആരോപിച്ചു. വിമാനത്താവളത്തില്‍ ഭീകരാക്രമണം നടത്താനൊരുങ്ങിയ ഐ.എസ്-കെ ചാവേറുകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് യു.എസ് സേനയുടെ വിശദീകരണം. ലവന്ത് സെക്യൂരിറ്റി ഡിസ്ട്രിക്ടിലെ ഖാജെ ബാഗ്രയിലുള്ള ഗുലൈ പ്രദേശത്തെ ജനവാസ മേഖലയിലാണ് യു.എസ് ആക്രമണം നടന്നത്. വിമാനത്താവളത്തിനുസമീപം നിർത്തിയിട്ടിരുന്ന സ്ഫോടകവസ്തുക്കൾ നിറച്ച വാഹനത്തിനുനേരെയാണ് ഡ്രോൺ ആക്രമണം നടന്നതെന്നും ഒരു ഐ.എസ്-കെ ചാവേർ കൊല്ലപ്പെട്ടെന്നും അമേരിക്ക വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.