അഫ്ഗാൻ: ഗനി സർക്കാറിനെ പഴിചാരി രക്ഷപ്പെടാൻ യു.എസ് ശ്രമം
text_fieldsവാഷിങ്ടൺ: താലിബാൻ കാബൂൾ പിടിച്ചടക്കും മുമ്പ് ആളുകളെ സുഗമമായി ഒഴിപ്പിക്കുന്നതിൽ സംഭവിച്ച വീഴ്ച അഫ്ഗാനിസ്താനിലെ അഷ്റഫ് ഗനി സർക്കാറിൽ ചാരി രക്ഷപ്പെടാൻ യു.എസ് ഭരണകൂടത്തിെൻറ ശ്രമം. ആളുകളെ ഒഴിപ്പിക്കുന്നതിനിടെ കാബൂൾ വിമാനത്താവളത്തിലുണ്ടായ ദുരന്തത്തിെൻറ ഉത്തരവാദിത്തം അഫ്ഗാനിസ്താനാണെന്നാണ് യു.എസ് പ്രസിഡൻറ് ജോ ബൈഡൻ പറഞ്ഞത്. അഫ്ഗാനിസ്താൻ വിഷയത്തിൽ എടുത്ത നടപടികളിൽ തെറ്റില്ലെന്നും ബൈഡൻ പറഞ്ഞു.
അഫ്ഗാൻ പൗരന്മാരെ വേഗത്തിൽ ഒഴിപ്പിക്കാതിരുന്നതിന് വിവിധ കാരണങ്ങളുണ്ടെന്നാണ് ബൈഡൻ പറഞ്ഞത്. അതിലൊന്ന്, നേരത്തേ തന്നെ രാജ്യം വിടാൻ അഫ്ഗാൻ പൗരന്മാരിൽ ചിലർ താൽപര്യപ്പെട്ടിരുന്നില്ല എന്നതാണ്. തങ്ങളുടെ രാജ്യത്തെ കുറിച്ച് അവർ പ്രതീക്ഷയിലായിരുന്നു. വൻതോതിൽ ഒഴിപ്പിക്കൽ നടപടി സ്വീകരിക്കുന്നതിൽ നിന്ന് അഫ്ഗാൻ സർക്കാർ തങ്ങളെ പിന്തരിപ്പിച്ചതാണ് മറ്റൊരു കാരണം. അത് ആളുകളിൽ ആത്മവിശ്വാസം നഷ്ടപ്പെടുത്താനിടയാക്കുമെന്നാണ് കാരണമായി ബൈഡൻ പറഞ്ഞത്.
എന്നാൽ, അഫ്ഗാൻ സർക്കാറിെൻറ വേഗത്തിലുള്ള വീഴ്ച മനസ്സിലാക്കുന്നതിലും അതനുസരിച്ച് തയാറെടുപ്പ് നടത്തുന്നതിലും യു.എസിന് സംഭവിച്ച പരാജയം മറച്ചുപിടിക്കാനാണ് തെറ്റായ ഈ വിശദീകരണമെന്ന് ആരോപണമുണ്ട്. യു.എസ് സ്വദേശികളടക്കമുള്ളവർക്കു വേണ്ടി പരിഭാഷകരായിരുന്ന 18,000 അഫ്ഗാനികളാണ് കഴിഞ്ഞമാസം യു.എസ് വിസക്ക് അപേക്ഷിച്ചിരുന്നത്. അമേരിക്കക്കാർക്കു വേണ്ടി ജോലി ചെയ്തതിനാൽ താലിബാനിൽ നിന്ന് അപകടമുണ്ടായേക്കുമെന്ന് ഭയന്നാണ് അവർ വിസക്ക് അപേക്ഷിച്ചിരുന്നത്. യു.എസ് വിസക്കായി വർഷങ്ങളായി പലരും കാത്തിരിക്കുകയാണ്. വിസ അപേക്ഷകളിൽ പലതും കാലങ്ങളായി യു.എസ് പിടിച്ചുവെച്ചിരിക്കുകയാണെന്ന് സർക്കാറിതര സംഘടനകൾ പരാതിപ്പെട്ടിരുന്നു.
മൂന്നു സൈനികകേന്ദ്രങ്ങളിൽ അഫ്ഗാനികളെ താമസിപ്പിക്കും -കിർബി
വാഷിങ്ടൺ: അഫ്ഗാനിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരെ മൂന്ന് യു.എസ് സൈനിക കേന്ദ്രങ്ങളിൽ താൽക്കാലികമായി താമസിപ്പിക്കുന്നതിനുള്ള പദ്ധതി തയാറാക്കുന്നതായി പെൻറഗൺ വക്താവ് ജോൺ കിർബി പറഞ്ഞു. 22,000 അഫ്ഗാനികളേയും അവരുടെ കുടുംബങ്ങളേയും ഈ കേന്ദ്രങ്ങളിൽ താമസിപ്പിക്കും. എന്നാൽ ഏതൊക്കെ കേന്ദ്രങ്ങളാണിവയെന്ന് കിർബി വ്യക്തമാക്കിയില്ല. അഫ്ഗാനിൽ നിന്ന് അമേരിക്കക്കാരെയും അഫ്ഗാനികളെയും ഒഴിപ്പിക്കുന്ന നടപടികൾക്കായി ആയിരക്കണക്കിന് യു.എസ് ഉദ്യോഗസ്ഥർ അഫ്ഗാനിസ്താനിലെത്തി കൊണ്ടിരിക്കുകയാണെന്നും ഒഴിപ്പിക്കൽ നടപടികളിൽ സഹായിക്കാൻ അടുത്ത കുറച്ച് ആഴ്ചകളിൽ അവരുണ്ടാകുമെന്നും കിർബി പറഞ്ഞു.
കാബൂൾ ഗനിക്കു കീഴിലുള്ളതിനെക്കാൾ സുരക്ഷിതം -റഷ്യ
കാബൂൾ: അഷ്റഫ് ഗനി സർക്കാറിന് കീഴിലുള്ളതിനേക്കാൾ 'മെച്ചപ്പെട്ട' സാഹചര്യമാണ് താലിബാനു കീഴിൽ കാബൂളിലെന്ന് റഷ്യ. ഔദ്യോഗികമായി ഇപ്പോഴും താലിബാൻ ഭീകരസംഘടനയായാണ് റഷ്യ പരിഗണിക്കുന്നതെങ്കിലും അവരുമായി ബന്ധം സ്ഥാപിക്കുന്നതിനുള്ള ശ്രമം നടത്തുന്നതിെൻറ സൂചനയായാണ് ഈ പ്രസ്താവനയെന്ന് നിരീക്ഷണമുണ്ട്.
മോസ്കോയിലെ ഇഖോ മോസ്കവി റേഡിയോ സ്റ്റേഷന് നൽകിയ അഭിമുഖത്തിൽ അഫ്ഗാനിസ്താനിലെ റഷ്യൻ അംബാസഡർ ദിമിത്രി ഷിർനോവാണ് താലിബാെന പ്രശംസിക്കുന്ന പ്രസ്താവന നടത്തിയത്. 'കാബൂൾ അവർ കീഴിടക്കിയ ശേഷമുള്ള ആദ്യ ദിവസം അവലോകനം നടത്തുേമ്പാൾ മതിപ്പാണ് തോന്നുന്നത്. അഷ്റഫ് ഗനിക്ക് കീഴിലുള്ളതിനേക്കാൾ സാഹചര്യം ഇപ്പോൾ മെച്ചപ്പെട്ടിട്ടുണ്ട്' -റഷ്യൻ അംബാസഡർ പറഞ്ഞു.
മുൻ ഭരണകൂടം ശീട്ടുകൊട്ടാരം പോലെയാണ് തകർന്നുവീണത്. ഇത് അവ്യവസ്ഥയുണ്ടെന്ന തോന്നൽ നൽകിയതോടെ കവർച്ചക്കാർ തെരുവിലിറങ്ങി. എന്നാൽ കവർച്ചക്കാരുശട ആക്രമണമുണ്ടായാൽ വിളിക്കാനായി ഫോൺ നമ്പറുകൾ ജനങ്ങൾക്ക് താലിബാൻ നൽകി. സാഹചര്യം ഇപ്പോൾ സമാധാനപൂർണമാണ്. നഗരത്തിൽ എല്ലാം ശാന്തമായിട്ടുണ്ട് -അദ്ദേഹം പറഞ്ഞു. റഷ്യൻ നയതന്ത്ര സ്ഥാപനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ മുതിർന്ന താലിബാൻ പ്രതിനിധി സംഘവുമായി ബന്ധപ്പെട്ടതായി റഷ്യൻ വിദേശമന്ത്രാലയം അറിയിച്ചു.
മുല്ല ബറാദർ അഫ്ഗാനിൽ
ദോഹ: താലിബാൻ നേതാവ് മുല്ല അബ്ദുൽ ഗനി ബറാദർ ഖത്തറിൽ നിന്നും അഫ്ഗാനിസ്താനിെല കാന്തഹാറിലെത്തി. ദോഹയിൽ നിന്ന് പുറപ്പെടും മുമ്പ് ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ൈശഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തി. അഫ്ഗാൻ പൗരന്മാരുടെ സുരക്ഷിതത്വം, ദേശീയ പുനരേകീകരണം, സമഗ്രമായ രാഷ്ട്രീയ ധാരണ രൂപപ്പെടുത്തൽ, സമാധാന പൂർണമായ അധികാര കൈമാറ്റം തുടങ്ങിയ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു.
അതേസമയം, അഫ്ഗാനിസ്താനിൽ സമാധാനം കൊണ്ടുവരുന്നതിന് ഖത്തർ എല്ലാവിധ പരിശ്രമങ്ങളും തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രത്യേക പ്രതിനിധി ഡോ. മുത്ലഖ് ബിൻ മാജിദ് അൽ ഖഹ്താനി പറഞ്ഞു. പ്രശ്നത്തിന് സന്ധിസംഭാഷണങ്ങളിലൂടെ സമാധാനപരമായി പരിഹാരം കണ്ടെത്തുന്നതിലാണ് ഞങ്ങൾ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.