യു.എസിൽ നായകളുടെ കൂട്ട ആക്രമണത്തിൽ പോസ്റ്റൽ ജീവനക്കാരി മരിച്ചു
text_fieldsഫ്ലോറിഡയിലെ ഗ്രാമത്തിൽ അഞ്ച് നായ്ക്കളുടെ കൂട്ട ആക്രമണത്തിൽ യു.എസ് തപാൽ ജീവനക്കാരി മരിച്ചു. മെൽറോസിലെ പമേല ജെയ്ൻ റോക്ക് എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച ഇന്റർലാചെൻ ലേക്ക് എസ്റ്റേറ്റ് ഏരിയയിലാണ് സംഭവം. വാഹനം തകരാറിലായതിനെ തുടർന്ന് നായ്ക്കൾ കൂട്ടത്തോടെ എത്തി ആക്രമിക്കുകയായിരുന്നു എന്ന് പുട്ട്നം കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.
61കാരിയായ പമേല ജെയ്ൻ റോക്ക് തിങ്കളാഴ്ച രാത്രി ആശുപത്രിയിൽ വച്ച് മരണമടഞ്ഞതായി ചൊവ്വാഴ്ച വാർത്താ കുറിപ്പിൽ അറിയിച്ചു. യുവതിയുടെ കരച്ചിൽ കേട്ട് നായ്ക്കളുടെ ഉടമയും മറ്റ് അയൽവാസികളും ഉൾപ്പെടെയുള്ളവർ അവരെ സഹായിക്കാൻ ഓടിയെത്തി. നായ്ക്കളെ തുരത്താൻ ശ്രമിക്കുന്നതിനിടെ പമേല സഹായത്തിനായി നിലവിളിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നായകളെ തുരത്താൻ അയൽവാസികളിൽ ഒരാൾ തന്റെ തോക്ക് കൊണ്ടുവന്ന് വായുവിലേക്കും നിലത്തേക്കും നിരവധി തവണ വെടിയുതിർത്തു. പുട്ട്നം കൗണ്ടി ഷെരീഫ് ചീഫ് ഡെപ്യൂട്ടി കേണൽ ജോസഫ് വെൽസ് പ്രസ്സറിൽ പറഞ്ഞു. നായ്ക്കളുടെ ഉടമ അവയെ വീട്ടിലേക്ക് കൊണ്ടുപോയപ്പോഴും പമേല രക്തത്തിൽ കുളിച്ച് റോഡിൽ കിടക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
ജൂണിൽ യു.എസ് പോസ്റ്റൽ സർവീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2021ൽ മാത്രം യു.എസിൽ 5,400ലധികം തപാൽ ജീവനക്കാർ നായ്ക്കളുടെ ആക്രമണത്തിനിരയായി. കഴിഞ്ഞ വർഷം 201 സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട ഫ്ലോറിഡയാണ് നായ്ക്കളുടെ ആക്രമണത്തിൽ ഒന്നാം സ്ഥാനത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.