ഇനി ബൈഡൻ; ട്രംപ് മാറിനിൽക്കും
text_fieldsവാഷിങ്ടൺ: അമേരിക്കയുടെ 46ാമത് പ്രസിഡൻറായി േജാസഫ് റോബിനറ്റ് ബൈഡൻ ോജൂനിയർ എന്ന ജോ ബൈഡൻ പ്രാദേശിക സമയം ബുധനാഴ്ച ഉച്ചക്ക് ((ഇന്ത്യൻ സമയം രാത്രി 10:00) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. വൈസ് പ്രസിഡൻറായി ഇന്ത്യൻ വംശജ കമല ഹാരിസും അേദ്ദഹത്തോടൊപ്പം സ്ഥാനമേൽക്കും. സ്ഥാനമൊഴിയുന്ന പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഉദ്ഘാടന ചടങ്ങിൽനിന്ന് വിട്ടുനിൽക്കും.
150 കൊല്ലത്തിനിടെ ഇതാദ്യമായാണ് അധികാരമൊഴിയുന്ന പ്രസിഡൻറ് സത്യപ്രതിജ്ഞ ചടങ്ങിൽനിന്ന് മാറിനിൽക്കുന്നത്. അതേസമയം, വൈസ് പ്രസിഡൻറ് മൈക്ക് പെൻസ് ചടങ്ങിനെത്തുമെന്ന് അറിയിച്ചിട്ടുണ്ട്്.
രണ്ടു സമയങ്ങളിലായി എട്ടു വർഷം വൈസ് പ്രസിഡൻറും 36 വർഷം സെനറ്ററുമായി സേവനമനുഷ്ഠിച്ച 74 കാരനായ ബൈഡൻ അമേരിക്കയിലെ ഏറ്റവും പ്രായം ചെന്ന പ്രസിഡൻറായാണ് ചുമതലയേൽക്കുന്നത്. കാലിഫോർണിയ സെനറ്ററായ കമല ഹാരിസാകട്ടെ വൈസ് പ്രസിഡൻറാവുന്ന ആദ്യ വനിതയും ഏഷ്യൻ വംശജയുമാണ്.
യു.എസ് പാർലമെൻറ് മന്ദിരമായ കാപിറ്റൽ ഹില്ലിന് മുന്നിൽ നാഷനൽ മാളിനെ നോക്കിയാണ് ആദ്യം ബൈഡനും തുടർന്ന് കമല ഹാരിസും സത്യപ്രതിജ്ഞ ചെയ്യുക.
പാർലമെൻറ് മന്ദിരത്തിൽ ജനുവരി ആറിന് ട്രംപ് അനുകൂലികൾ നടത്തിയ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ വാഷിങ്ടൺ ഡിസിയിൽ അതിസുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. രഹസ്യ സുരക്ഷ വിഭാഗങ്ങൾക്കു പുറമെ 15,000 നാഷനൽ ഗാർഡ് സൈനികരെയും തലസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉദ്ഘാടന ചടങ്ങ് വീക്ഷിക്കാനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്്. ചടങ്ങുകൾക്കുശേഷം ബൈഡനും കുടുംബവും വൈറ്റ് ഹൗസിലേക്ക് നീങ്ങും. അതിന് മുമ്പായി ചൊവ്വാഴ്ച അവസാന ജോലിയും പൂർത്തിയാക്കി ഡോണൾഡ് ട്രംപ് ഓവൽ ഓഫിസിനോട് വിടപറഞ്ഞു. തുടർന്ന് എയർഫോഴ്സ് വൺ വിമാനത്തിൽ അദ്ദേഹം േഫ്ലാറിഡയിലേക്ക് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.