എലിസബത്ത് രാജ്ഞിയുടെ സംസ്കാരത്തിന് ജോ ബൈഡൻ എത്തും
text_fieldsവാഷിങ്ടൺ: ബ്രിട്ടനിൽ അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങിൽ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പങ്കെടുക്കും. ചടങ്ങിന്റെ വിശദ വിവരങ്ങളെ കുറിച്ചൊന്നും തനിക്ക് അറിയില്ലെന്നും എന്നാൽ പങ്കെടുക്കുമെന്നുമായിരുന്നു ബൈഡൻ മാധ്യമങ്ങളോട് പറഞ്ഞത്.
രാജ്ഞിയുടെ സംസ്കാരം എന്നാണെന്ന് ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ല. സെപ്റ്റംബർ 19ന് ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബെയിൽ സംസ്കാരം നടക്കുമെന്നാണ് കരുതുന്നത്. രാജ്ഞിയുടെ വിയോഗത്തിൽ തളർന്ന ആശ്വസിപ്പിക്കാനായി ചാൾസിനെ വിളിച്ചിട്ടില്ലെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച രാത്രിയാണ് എലിസബത്ത് രാജ്ഞി അന്തരിച്ചത്. സ്കോട്ട്‍ലൻഡിലെ വേനൽക്കാലവസതിയായ ബാൽമോറിലായിരുന്നു രാജ്ഞിയുടെ അന്ത്യം. കീരീടാവകാശിയായ ചാൾസ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകൾ ആനി രാജകുമാരിയും മക്കളായ ആൻഡ്രൂ രാജകുമാരൻ, എഡ്വേർഡ് രാജകുമാരൻ, ചെറുമകൻ വില്യം രാജകുമാരൻ എന്നിവരും ബാൽമോർ കൊട്ടാരത്തിലുണ്ടായിരുന്നു.
ബ്രിട്ടന്റെ ചരിത്രത്തിൽ ഏറ്റവും അധികം കാലം അധികാരത്തിലിരുന്ന ഭരണാധികാരിയായിരുന്നു ഇവർ. തുടർച്ചയായി 70 വർഷം ഇവർ അധികാരത്തിലിരുന്നു.
15 പ്രധാനമന്ത്രിമാർ എലിസബത്ത് രാജ്ഞിയുടെ കാലത്തുണ്ടായി. 1874 ൽ ജനിച്ച വിൻസ്റ്റൻ ചർച്ചിലിനെയും 101 വർഷങ്ങൾക്ക് ശേഷം ജനിച്ച ലിസ് ട്രസ്സിനെയും പ്രധാനമന്ത്രിയായി നിയമിച്ച അപൂർവതയും എലിസബത്ത് രാജ്ഞിക്ക് സ്വന്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.