Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രം​പി​നെ...

ട്രം​പി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി

text_fields
bookmark_border
ട്രം​പി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി
cancel

വാ​ഷിങ്ടൺ: കോ​വി​ഡ് ബാ​ധി​തനായ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ാൾ​ഡ് ട്രം​പി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മെ​രി​ല​ൻ​ഡി​ലു​ള്ള വാ​ൾ​ട്ട​ർ റീ​ഡ് സൈ​നി​ക ആ​ശു​പ​ത്രി​യി​ലാ​ണ് ട്രം​പി​നെ പ്ര​വേ​ശി​പ്പി​ച്ച​ത്.

വെള്ളിയാഴ്ച വൈകീട്ടോടെ ട്രെപിനെ ഹെലികോപ്റ്ററിലാണ് സൈനിക ആശുപത്രിയിലേക്ക് മാറ്റിയത്. മാസ്ക് ധരിച്ചെത്തിയ ട്രംപ് ഹെലികോപ്റ്ററിൽ കയറുന്നതിനിടെ "സുഖമായിരിക്കുന്നു, പ്രശ്നങ്ങളൊന്നുമില്ല " എന്ന് പറയുന്ന വിഡിയോയും വൈറ്റ് ഹൗസ് പുറത്തുവിട്ടു. മെലാനിയയും സുഖമായിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കുറച്ച് ദിവസങ്ങൾ വാൾട്ടർ റീഡിലെ ഓറിസിൽ നിന്നായിരിക്കും ട്രംപ് പ്രവർത്തിക്കകുയെന്ന് പ്രസ് സെക്രട്ടറി വാർത്താക്കുറിപ്പിൽ അറിയിച്ചു.

74 കാ​ര​നാ​യ പ്ര​സി​ഡ​ന്‍റ് ആ​ന്‍റി​ബോ​ഡി ചി​കി​ത്സ​യ്ക്കു വി​ധേ​യ​നാ​യി​രു​ന്നു. ഇ​തി​നു ശേ​ഷം കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ച്ച​തോ​ടെ​യാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. ഭാ​ര്യ മെ​ലാ​നി​യ ട്രം​പി​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. മെ​ലാ​നി​യ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ ത​ന്നെ തു​ട​രു​ക‌​യാ​ണ്.

നേ​ര​ത്തെ ട്രം​പി​ന്‍റെ ഉ​പ​ദേ​ശ​ക ഹോ​പ് ഹി​ക്സി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ട്രം​പും ഭാ​ര്യ മെ​ലാ​നി​യ ട്രം​പും ക്വാ​റ​ന്‍റീ​നി​ൽ പ്ര​വേ​ശി​ച്ചി​രു​ന്നു. ട്രം​പി​നെ സ്ഥി​ര​മാ​യി അ​നു​ഗ​മി​ക്കു​ന്ന ഏ​റ്റ​വും അ​ടു​ത്ത ഉ​പ​ദേ​ഷ്ടാ​ക്ക​ളി​ൽ ഒ​രാ​ളാ​ണ് ഹോ​പ് ഹി​ക്സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:melania trumpDonald Trump
Next Story