അമേരിക്കയിൽ ഏതാനും സംസ്ഥാനങ്ങളിൽ വോെട്ടടുപ്പ് തുടങ്ങി
text_fieldsവാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഏതാനും സംസ്ഥാനങ്ങളിൽ വോെട്ടടുപ്പ് തുടങ്ങി. സെപ്റ്റംബർ ഒമ്പതിന് അലബാമയിലും 18ന് മിനിസോട, സൗത്ത് ഡക്കോട്ട, വിർജീനിയ, വ്യോമിങ് എന്നീ സംസ്ഥാനങ്ങളിലുമാണ് വോെട്ടടുപ്പ് ആരംഭിച്ചത്.
സെപ്റ്റംബർ 21ന് വെർമോണ്ടിലും ചൊവ്വാഴ്ച മിസോറിയിലും വോെട്ടടുപ്പ് തുടങ്ങി. ആളുകൾ നേരിെട്ടത്തി ചെയ്യുന്ന വോെട്ടടുപ്പാണ് ആരംഭിച്ചത്. പോസ്റ്റൽ ബാലറ്റ് വഴിയാണ് കൂടുതൽ പേരും വോട്ട് ചെയ്യുന്നത്. നവംബർ മൂന്നിനാണ് പൊതുതെരഞ്ഞെടുപ്പ്. ജനുവരി ആറിനാണ് ഫലപ്രഖ്യാപനമുണ്ടാകുക.
പ്രസിഡൻറ് ഡോണൾഡ് ട്രംപും മുൻ വൈസ് പ്രസിഡൻറും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയുമായ ജോ ബൈഡനും തമ്മിൽ വിവിധ വിഷയങ്ങളിൽ വാക്പോരും അതിരൂക്ഷമാണ്. കോവിഡ് മഹാമാരിയും സാമ്പത്തിക തകർച്ചയും ബ്ലാക്ക് ലൈവ്സ് മാറ്ററും സുപ്രധാന വിഷയങ്ങളാണ്. സ്ത്രീ സ്വാതന്ത്ര്യം, വംശീയത, െപാലീസ് ക്രൂരത എന്നിവയെല്ലാം ചർച്ചയായി ഉയർന്നിട്ടുണ്ട്. സെപ്റ്റംബർ 29ന് തുടങ്ങുന്ന മൂന്ന് റൗണ്ട് ടെലിവിഷൻ സംവാദങ്ങൾ തെരഞ്ഞെടുപ്പിനെ നിർണായകമായി സ്വാധീനിക്കും.
അടുത്തിടെ നടന്ന അഭിപ്രായ സർവേകളിലെല്ലാം ബൈഡനെക്കാൾ 10 ശതമാനം വോട്ടിന് പിന്നിൽ പോയ ട്രംപിെൻറ പ്രതീക്ഷയും സെപ്റ്റംബർ 29, ഒക്ടോബർ 15, ഒക്ടോബർ 22 എന്നീ ദിവസങ്ങളിലെ ടെലിവിഷൻ സംവാദങ്ങളിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.