Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅമേരിക്കൻ പ്രസിഡൻറ്​...

അമേരിക്കൻ പ്രസിഡൻറ്​ വോ​ട്ടെടുപ്പ്​ നാളെ

text_fields
bookmark_border
അമേരിക്കൻ പ്രസിഡൻറ്​ വോ​ട്ടെടുപ്പ്​ നാളെ
cancel

വാഷിങ്​ടൺ: അമേരിക്കൻ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിന്​ ഒറ്റ ദിനം മാത്രം ശേഷിക്കെ അവസാനത്തെ അടവുകളെല്ലാം പുറത്തെടുത്ത്​ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ്​ ട്രംപും ​െഡമോക്രാറ്റ്​ എതിരാളി ജോ ബൈഡനും.

ഒമ്പതു കോടിയോളം പേർ വോട്ട്​ രേഖപ്പെടുത്തിക്കഴിഞ്ഞ ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ഈ നൂറ്റാണ്ടിലെതന്നെ ഏറ്റവും വലിയ വോട്ടിങ്​ ശതമാനമായിരിക്കും ഉണ്ടാവുകയെന്നാണ്​ കരുതപ്പെടുന്നത്​. നവംബർ മൂന്നിനാണ്​ തെരഞ്ഞെടുപ്പ്​.

അതി നിർണായകമെന്ന്​ വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാനങ്ങളിലേക്ക്​ അവസാന ദിന റാലികൾ മാറ്റിവെച്ച പ്രസിഡൻറ്​ ട്രംപ്​, ലക്കുംലഗാനുമില്ലാത്ത അഭ്യർഥനകളും ഒച്ചപ്പാടും സൃഷ്​ടിച്ചാണ്​ ഇവിടങ്ങളിൽ പ്രചാരണം നടത്തുന്നത്​.

അഞ്ചു നിർണായക സംസ്ഥാനങ്ങളിലാണ്​ അദ്ദേഹത്തി​െൻറ അവസാന ദിന റാലികൾ. പെൻസിൽവാനിയ അടക്കമുള്ള ഏതാനും നിർണായക സംസ്ഥാനങ്ങളിൽ പ്രചാരണത്തിലാണ്​ എതിരാളി ബൈഡൻ. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Joe BidenUS electionDonald TrumpPresidential vote
Next Story