ഇന്ത്യ-ചൈന അതിർത്തിയിൽ സാഹചര്യം മോശം; ഇടപെടാൻ താൽപര്യമുണ്ട് - ട്രംപ്
text_fieldsവാഷിങ്ടൺ: ഇന്ത്യ-ചൈന തർക്കത്തിൽ ഇടപെടാൻ അമേരിക്കക്ക് താൽപര്യമുണ്ടെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇന്ത്യ-ചൈന അതിർത്തിയിൽ സാഹചര്യം വളരെ മോശമാണ്. വിഷയത്തിൽ ഇടപെട്ട് സഹായിക്കാൻ അമേരിക്കൻ ഭരണകൂടം ഇഷ്ടപ്പെടുന്നുവെന്നും ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യമറിയിച്ചത്.
ഇരുരാജ്യങ്ങളോട് സംസാരിക്കാൻ തയാറാണെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യയെ സംഘർഷത്തിലേക്ക് ചൈന വലിച്ചിടുകയാണോ എന്ന ചോദ്യത്തിന് അങ്ങനെ ഉണ്ടാവില്ലെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. എന്നാൽ, അതിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ സുഹൃത്താണ്. മികച്ച രീതിയിലാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. നിങ്ങൾക്ക് (ഇന്ത്യ) മികച്ച നേതാവിനെയും വ്യക്തിയെയുമാണ് ലഭിച്ചതെന്നും ട്രംപ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.