Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Dec 2022 5:34 PM IST Updated On
date_range 25 Dec 2022 5:34 PM ISTഅതിർത്തി കടന്നുള്ള ആക്രമണം തടയാൻ പാകിസ്താന് സാമ്പത്തിക സഹായം നൽകാൻ യു.എസ് തയാർ -ബിലാവൽ ഭുട്ടോ
text_fieldsbookmark_border
ഇസ്‍ലാമാബാദ്: അഫ്ഗാനിസ്താനിൽ നിന്നുള്ള അതിർത്തി കടന്നുള്ള ആക്രമണം തടയാൻ പാകിസ്താന് സാമ്പത്തിക സഹായം നൽകാൻ തയാറാണെന്ന് യു.എസ് അറിയിച്ചതായി പാകിസ്താൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭുട്ടോ.
കഴിഞ്ഞാഴ്ച യു.എസ് സന്ദർശിച്ച ബിലാവൽ ഭുട്ടോ നിരവധി നയവിദഗ്ധരുമായി ചർച്ച നടത്തിയിരുന്നു. 2023ഓടെ ഫണ്ട് നൽകാനാണ് യു.എസ് സന്നദ്ധത അറിയിച്ചതെന്നും ബിലാവൽ വ്യക്തമാക്കി.
സമീപകാലത്ത്പാകിസ്താനെ ലക്ഷ്യമിട്ട് അഫ്ഗാനിസ്താനിലെ തെഹ്‍രീകെ താലിബാൻ പാകിസ്താൻ ആക്രമണങ്ങൾ കടുപ്പിച്ചതായി യു.എസ് വിദേശകാര്യ വക്താവ് നെഡ് പ്രൈസ് പ്രസ്താവിച്ചിരുന്നു.ഈ സാഹചര്യത്തിൽ അതിർത്തി കടന്നുള്ള ആക്രമണങ്ങൾ ചെറുക്കാൻ പാകിസ്താനെ സഹായിക്കാൻ തയാറാണെന്നും നെഡ് പ്രൈസ് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story