അമേരിക്ക ഇറാഖിൽനിന്ന് 2200 സൈനികരെ പിൻവലിക്കും
text_fieldsവാഷിങ്ടൺ: വർഷങ്ങളായി അമേരിക്കൻ സേന തുടരുന്ന ഇറാഖ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽനിന്ന് കൂടുതൽ സൈന്യത്തെ പിൻവലിക്കുന്നു. സെപ്റ്റംബർ അവസാനത്തോടെ ഇറാഖിൽനിന്ന് 2200 സൈനികരെ പിൻവലിക്കുമെന്ന് യു.എസ്. സെൻട്രൽ കമാൻഡർ ജന. ഫ്രാങ്ക് മെക്കൻസി പറഞ്ഞു.
നിലവിൽ ഇറാഖിൽ 5200 യു.എസ് സൈനികരാണുള്ളത്. ഇവരുടെ എണ്ണം 3000 ആക്കി കുറക്കും. അധികം വൈകാതെ അഫ്ഗാനിലെ യു.എസ് സേനയുടെ പിന്മാറ്റത്തിെൻറ കൂടുതൽ വിവരങ്ങളും പുറത്തുവിടും. ഇറാഖിലും അഫ്ഗാനിലും നടക്കുന്ന 'അവസാനിക്കുന്ന യുദ്ധങ്ങളിൽ'നിന്ന് പിൻവാങ്ങുമെന്ന ഡോണൾഡ് ട്രംപിെൻറ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നതിെൻറ ഭാഗമായാണ് നടപടി.
ഇറാഖിൽ യു.എസ് സൈനിക സാന്നിധ്യമില്ലാത്ത ദിവസത്തിനുള്ള തയാറെടുപ്പിലാണെന്ന് ട്രംപ് രണ്ടാഴ്ച മുമ്പ് വ്യക്തമാക്കിയിരുന്നു. ഇറാഖി പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമിയുമായുള്ള ചർച്ചക്കുശേഷമായിരുന്നു ട്രംപിെൻറ പ്രഖ്യാപനം. അതേസമയം, അഫ്ഗാനിസ്താനിൽനിന്ന് സൈന്യത്തെ പിൻവലിക്കുന്നതിെൻറ ഭാഗമായി താലിബാനുമായി അമേരിക്ക കരാറിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.