യു.എസിൽ ഗർഭഛിദ്ര ഗുളിക തപാൽ വിതരണത്തിന് സ്ഥിരാനുമതി
text_fieldsവാഷിങ്ടൺ: ഗർഭഛിദ്ര ഗുളിക തപാൽ വഴി വിതരണം ചെയ്യുന്നതിനുള്ള യു.എസിലെ താൽക്കാലിക അനുമതി സ്ഥിരപ്പെടുത്തി. ക്ലിനിക്കുകളിൽ നേരിട്ടെത്താൻ കഴിയാത്ത സ്ത്രീകൾക്ക് ഗർഭഛിദ്ര ഗുളിക ലഭ്യമാക്കാൻ ഇതുവഴി കഴിയും. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് (എഫ്.ഡി.എ) സ്ഥിരാനുമതി നൽകിയത്.
അതേസമയം, തപാൽ വഴി ഗർഭഛിദ്ര ഗുളിക വിതരണം നിരോധിച്ച യു.എസിലെ 19 സംസ്ഥാനങ്ങളുടെ നിയമം ഇതോടെ അസാധുവാകും. യു.എസിലെ ഗർഭഛിദ്ര നിയമത്തിൽ മാറ്റം വരുത്തുന്നത് ജഡ്ജിമാർ പരിഗണിക്കുന്നതിനിടെയാണ് എഫ്.ഡി.എയുടെ പുതിയ നീക്കം. രണ്ടര മാസം വരെയുള്ള (10 ആഴ്ച) ഗർഭിണികൾക്കാണ് ഗുളിക വാങ്ങാൻ അനുമതി. മരുന്ന് നിർദേശിക്കാനുള്ള അനുമതി, പ്രത്യേക സർട്ടിഫിക്കറ്റുള്ള ഡോക്ടർമാർക്ക് മാത്രമാണ്. മരുന്നു വിതരണം നടത്തുന്ന കമ്പനികൾ എഫ്.ഡി.എയിൽ രജിസ്റ്റർ ചെയ്യണമെന്നും അധികൃതർ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.