ശൈഖ് ഹസീനയുടെ യു.എസ് വിസ റദ്ദാക്കി
text_fieldsവാഷിങ്ടൺ: മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനക്ക് വീണ്ടും തിരിച്ചടി. ശൈഖ് ഹസീനയുടെ വിസ യു.എസ് റദ്ദാക്കി. പ്രതിഷേധത്തെ തുടർന്ന് ബംഗ്ലാദേശ് വിട്ട ശൈഖ് ഹസീന നിലയിൽ ഇന്ത്യയിൽ തുടരുകയാണ്. ഗാസിയബാദിലെ ഹിൻഡൻ വ്യോമതാവളത്തിലാണ് അവരുള്ളത്. അതേസമയം, ശൈഖ് ഹസീനക്ക് യു.കെ രാഷ്ട്രീയാഭയം നൽകില്ലെന്നാണ് സൂചന.
കലാപം രൂക്ഷമായതോടെയാണ് പ്രധാനമന്ത്രിപദം രാജിവച്ച് ഹസീന രാജ്യംവിട്ടത്. അഭയം നൽകുന്ന കാര്യത്തില്‍ യുകെയുടെ തീരുമാനം വൈകിയതോടെ തിങ്കളാഴ്ച ഇന്ത്യയില്‍ തങ്ങുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥർ താമസിക്കുന്ന ഗസ്റ്റ് ഹൗസിലാണ് ഹസീനക്ക് ഇന്ത്യ അഭയം ഒരുക്കിയത്. ഇവര്‍ക്ക് കനത്ത സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ഷെയ്ഖ് ഹസീന ഇന്ത്യയില്‍ തന്നെയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പാര്‍ലമെന്റില്‍ ചേർന്ന സര്‍വകക്ഷി യോഗത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. വളരെ പെട്ടെന്നാണ് ഹസീന രാജ്യത്തേക്ക് വരുന്നെന്ന അറിയിപ്പ് കിട്ടിയതെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ സർവകക്ഷി യോഗത്തിൽ പറഞ്ഞു.
ഇന്ത്യ വഴി മറ്റൊരു രാജ്യത്തേക്ക് പോകാന്‍ ഹസീന തീരുമാനിക്കുകയായിരുന്നു. ഹസീന ഇക്കാര്യത്തില്‍ എടുക്കുന്ന തീരുമാനം എന്താണെന്ന് സര്‍ക്കാര്‍ ഉറ്റുനോക്കുകയാണ്. അത് തീരുമാനിക്കാനുള്ള സമയം അവർക്ക് അനുവദിച്ചിരിക്കുകയാണ്. ബംഗ്ലാദേശിലെ സേനയുമായി ബന്ധപ്പെട്ടുവരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.