ഇറാനെതിരെ ഉപരോധ ഭീഷണിയുമായി യു.എസ്
text_fieldsയു.എൻ: ഇറാനെതിരായ ആയുധ വ്യാപാര നിരോധനം യു.എൻ രക്ഷാസമിതി അനിശ്ചിത കാലത്തേക്ക് നീട്ടിയില്ലെങ്കിൽ ആ രാജ്യത്തിനെതിരെ വീണ്ടും ഉപരോധം ആവശ്യപ്പെടുമെന്ന് യു.എസ് ഭീഷണി. ആയുധ വ്യാപാര നിരോധനത്തിെൻറ നിലവിലുള്ള കാലാവധി ഈ വർഷം ഒക്ടോബറിൽ അവസാനിക്കുകയാണ്.അതിനാൽ, കാലാവധി നീട്ടേണ്ടത് അനിവാര്യമാണെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വ്യാപാരത്തിന് അനുമതി നൽകിയാൽ, ഇറാൻ അത്യാധുനിക ആയുധങ്ങൾ വാങ്ങിക്കൂട്ടും. ഭീകരർക്കും ലോകമെമ്പാടുമുള്ള പ്രശ്നക്കാരായ ഭരണകൂടങ്ങൾക്കും ആയുധം വിൽക്കുന്ന ഏജൻറുമാകും. അത് സ്വീകാര്യമല്ല. -പോംപിയോ പറഞ്ഞു.
ട്രംപ് ഭരണകൂടം വന്നശേഷം ഇറാൻ-യു.എസ് ബന്ധം വീണ്ടും സംഘർഷത്തിലാണ്.മിഡിൽ ഈസ്റ്റിലെ യു.എസ് താൽപര്യങ്ങൾക്ക് പ്രധാന ഭീഷണി ഇറാൻ ആണെന്നാണ് അവർ കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.