ഹമാസിനെതിരെ ഉപരോധവുമായി അമേരിക്ക; ഖാൻ യൂനിസിന് നേരെ വീണ്ടും ആക്രമണം, 12 മരണം
text_fieldsവാഷിങ്ടൺ: ഫലസ്തീൻ മോചനത്തിന് വേണ്ടി പോരാടുന്ന ഗസ്സയിലെ ഹമാസുമായി ബന്ധമുള്ള വ്യക്തികൾക്കെതിരെ ഉപരോധം പ്രഖ്യാപിച്ച് അമേരിക്ക. കമാൻഡർ ഉൾപ്പെടെ 10 ഹമാസ് അംഗങ്ങൾ, പ്രവർത്തകർ, സാമ്പത്തിക സഹായികൾ അടക്കമുള്ളവർക്കെതിരെയാണ് യു.എസ്. ട്രഷറി ഉപരോധം ഏർപ്പെടുത്തിയത്.
ഇസ്രായേലിന് നേർക്ക് ആക്രമണം നടത്തിയ ഹമാസിനെ സഹായിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് യു.എസ്. ട്രഷറി വാർത്താകുറിപ്പിൽ വ്യക്തമാക്കി.
ഇതിനിടെ, ഫലസ്തീനിൽ വീണ്ടും ഇസ്രായേൽ ആക്രമണം നടത്തി. ഖാൻ യൂനിസിൽ നടത്തിയ ആക്രമണത്തിൽ 12 ഫലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായി അൽജസീറ റിപ്പോർട്ട് ചെയ്തു. കിഴക്കൻ ഖാൻ യൂനിസിലെ വീട് ലക്ഷ്യമിട്ടായിരുന്നു ഇസ്രായേൽ ഷെല്ലാക്രമണം.
അതേസമയം, ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 3,478 ആയി ഉയർന്നു. 12,000 പേർക്ക് പരിക്കേറ്റു. ഗസ്സ ആരോഗ്യ മന്ത്രാലയമാണ് ഏറ്റവും പുതിയ കണക്ക് പുറത്തുവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.