Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയുക്രെയ്നിൽ യുദ്ധം...

യുക്രെയ്നിൽ യുദ്ധം ചെയ്യാൻ റഷ്യക്ക് സഹായം നൽകി; 19 ഇന്ത്യൻ കമ്പനികൾക്ക് ഉപരോധം പ്രഖ്യാപിച്ച് യു.എസ്

text_fields
bookmark_border
യുക്രെയ്നിൽ യുദ്ധം ചെയ്യാൻ റഷ്യക്ക് സഹായം നൽകി; 19 ഇന്ത്യൻ കമ്പനികൾക്ക് ഉപരോധം പ്രഖ്യാപിച്ച് യു.എസ്
cancel

വാഷിങ്ടൺ: 19 ഇന്ത്യൻ കമ്പനികൾക്കും രണ്ട് പൗരൻമാർക്കും യു.എസ് ഉപരോധം ഏർപ്പെടുത്തി. യുക്രെയ്ൻ യുദ്ധത്തിൽ റഷ്യക്ക് സഹായം നൽകിയെന്നാരോപിച്ചാണ് നടപടി. ഈ സ്ഥാപനങ്ങൾ യുക്രെയ്നെതിരെ യുദ്ധം ചെയ്യാൻ അവശ്യമായ സാ​ങ്കേതിക വിദ്യയും സാധനങ്ങളും റഷ്യക്ക് നൽകിയെന്നാണ് യു.എസ് ആരോപിക്കുന്നത്.

സിഖ് നേതാവ് ഗുർപത്‍വന്ത് സിങ് പന്നൂണിന്റെ വധത്തിൽ ഇന്ത്യൻ പൗരന് പങ്കുണ്ടെന്ന ആരോപണത്തിന് പിന്നാലെ യു.എസും ഇന്ത്യയും തമ്മിലുള്ള ബന്ധം ഉലഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടി.

റഷ്യക്ക് സഹായം നൽകിയെന്നാരോപിച്ച് ആഗോളതലത്തിൽ 400 സ്ഥാപനങ്ങളെയും വ്യക്തികളെയും യു.എസ് ഉപരോധപ്പട്ടികയിൽ പെടുത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് ഇന്ത്യൻ സ്ഥാപനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചിട്ടുള്ളത്.

''യു​ക്രെയ്നിൽ റഷ്യ നടത്തുന്ന അനധികൃത സൈനിക നടപടിയുടെ ഭാഗമായ 400 സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഉപരോധമേർപ്പെടുത്താൻ തീരുമാനിച്ചിരിക്കുകയാണ്. ഈ നടപടിയുടെ ഭാഗമായി 120ലേറെ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമാണ് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്റ് ഉപരോധമേർപ്പെടുത്തുന്നത്. അതോടൊപ്പം തന്നെ 270 ലേറെ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും യു.എസ് ട്രഷറി വകുപ്പും ഉപരോധമേർപ്പെടുത്തുകയാണ്. എന്റിറ്റി ലിസ്റ്റിലുള്ള 40 സ്ഥാപനങ്ങൾക്ക് യു.എസ് വാണിജ്യ വകുപ്പും ഉപരോധം പ്രഖ്യാപിച്ചു.''-എന്നാണ് ഉപരോധം സംബന്ധിച്ച് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്റ് പുറത്തിറക്കിയ പ്രസ്താവന.

ഇന്ത്യക്കൊപ്പം ചൈന, മലേഷ്യ, തായ്‍ലൻഡ്, തുർക്കി, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലെ പൗരൻമാരെയും സ്ഥാപനങ്ങളെയും യു.എസ് ലക്ഷ്യമിട്ടിട്ടുണ്ട്. റഷ്യക്ക് ആയുധങ്ങളിൽ ഉപയോഗിക്കുന്ന മൈക്രോ ഇലക്ട്രോണിക്സ് പോലുള്ള വസ്തുക്കൾ കൈമാറിയതിനാണ് പ്രധാനമായും കമ്പനികൾക്കെതിരെ നടപടി. റഷ്യക്ക് സൈനിക സഹായം ലഭിക്കുന്ന എല്ലാവഴികളും തടയുമെന്നാണ് യു.എസ് നയം.

അസന്റ് ഏവിയേഷൻ ഇന്ത്യ, മാസ്ക് ട്രാൻസ്, ടി.എസ്.എം.ഡി ഗ്ലോബൽ ആൻഡ് ഫുട്രേവോ,എസ്.ഐ2 മൈക്രോസിസ്റ്റംസ് എന്നിവയാണ് ഉപരോധപ്പട്ടികയിലുള്ള പ്രധാന ഇന്ത്യൻ കമ്പനികൾ. ഏതാണ്ട് 200,000ഡോളർ മൂല്യമുള്ള യു.എസ് നിർമിത എയർക്രാഫ്റ്റ് ഭാഗങ്ങൾ 2023 മാർച്ചിനും 2024 മാർച്ചിനും ഇടയിലായി അസന്റ് ഏവിയേഷൻ ഇന്ത്യ റഷ്യൻ കമ്പനികൾക്ക് കൈമാറിയെന്നാണ് ആരോപണം. 2023 ജൂണിനും 2024 ഏപ്രിലിനുമിടയിൽ 300,000 ഡോളറിന്റെ വ്യോമയാന ഘടകങ്ങൾ റഷ്യയുടെ എസ്7 എൻജിനീയറിങ് എൽ.എൽ.സിക്ക് നൽകിയെന്നാണ് മാസ്ക് ട്രാൻസിനെതിരായ കണ്ടെത്തൽ. മൈക്രോഇലക​്ട്രോണിക്സുകളും പ്രോസസറുകളും റഷ്യൻ കമ്പനികൾക്ക് നൽകിയെന്നാണ് ടി.എസ്.എം.ഡിക്കെതിരെ നടപടിക്ക് കാരണമായത്.

റഷ്യക്കെതിരായ ആഗോള ഉപരോധനിയമം ലംഘിക്കുന്നത് അന്താരാഷ്ട്രതലത്തിലുള്ള വാണിജ്യബന്ധത്തിന് വിഘാതമാകുമെന്ന് അടുത്തിടെ യു.എസ് അംബാസഡർ എറിക് ഗാർസെറ്റി ഇന്ത്യൻ കമ്പനികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ''റഷ്യക്കെതിരായ അന്താരാഷ്ട്ര ഉപരോധം ലംഘിക്കുന്ന ഏതൊരു ഇന്ത്യൻ കമ്പനിയും ദൂരവ്യാപക അനന്തരഫലം അനുഭവിക്കേണ്ടി വരും''-എന്നായിരുന്നു മുന്നറിയിപ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:US sanctionsIndian firms
News Summary - US sanctions 19 Indian firms, alleging support for Russian war efforts, amid tensions in bilateral ties
Next Story