50ലേറെ റഷ്യൻ സമ്പന്നർക്കെതിരെ യു.എസ് ഉപരോധം
text_fieldsവാഷിങ്ടൺ: പാർലമെന്റ് പ്രസ് സെക്രട്ടറി ദിമിത്രി പെസ്കോവ് ഉൾപ്പെടെ റഷ്യയിലെ 50ലേറെ അതിസമ്പന്നർക്കും അവരുടെ കുടുംബങ്ങൾക്കുമെതിരെ പുതിയ ഉപരോധം പ്രഖ്യാപിച്ച് വൈറ്റ്ഹൗസ്. ഇവർക്ക് യു.എസിലേക്ക് യാത്രചെയ്യുന്നതിനും വിലക്കുണ്ട്. യുക്രെയ്ൻ അധിനിവേശത്തിന് ഉത്തരവിട്ട റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ അടുത്ത അനുയായികളെ ലക്ഷ്യമിട്ട് ഉപരോധം കടുപ്പിക്കുകയാണ് യു.എസ്.
പുടിനെതിരെ കടുത്ത സാമ്പത്തിക ഉപരോധമാണ് ലക്ഷ്യമെന്ന് നേരത്തേ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു. പുടിന്റെ ഷെഫ് എന്നറിയപ്പെടുന്ന അതിസമ്പന്നനായ ബിസിനസുകാരൻ യെവ്ഗേനി പ്രിഗോഴിനും ഉപരോധപ്പട്ടികയിലുണ്ടെന്ന് എൻ.ബി.സി റിപ്പോർട്ട് ചെയ്തു. ഇവരെ കൂടാതെ 33 റഷ്യൻ പൗരന്മാർക്കെതിരെയും ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. പുറമെ റഷ്യൻ പ്രതിരോധമേഖലയുമായി ബന്ധപ്പെട്ട 22 സ്ഥാപനങ്ങളെയും ഉപരോധപ്പട്ടികയിൽ ഉൾപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.