ലക്ഷണങ്ങളില്ലെങ്കിൽ േകാവിഡ് പരിശോധന ആവശ്യമില്ലെന്ന് അമേരിക്ക; അംഗീകരിക്കില്ലെന്ന് 33 സംസ്ഥാനങ്ങൾ
text_fieldsവാഷിങ്ടൺ: ലക്ഷണങ്ങളില്ലാത്തവർക്ക് കോവിഡ്-19 പരിശോധന നടത്തേണ്ടതില്ലെന്ന ട്രംപ് ഭരണകൂടത്തിെൻറ മാർഗനിർദേശം അംഗീകരിക്കേണ്ടതിെല്ലന്ന് 50 സംസ്ഥാനങ്ങളിൽ 33 എണ്ണവും. യു.എസ് സെേൻറഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷെൻറ (സി.ഡി.സി) നിർദേശത്തോട് 16 സംസ്ഥാനങ്ങൾ പ്രതികരിച്ചിട്ടില്ലെന്നും നോർത്ത് ഡക്കോട്ട തീരുമാനമെടുത്തിട്ടിെല്ലന്ന് അറിയിച്ചതായും 'റോയിേട്ടഴ്സ്' റിപ്പോർട്ട് ചെയ്തു.
റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സംസ്ഥാനങ്ങൾ അടക്കം ട്രംപ് ഭരണകൂടത്തിെൻറ നിർദേശത്തെ എതിർത്തിട്ടുണ്ട്. കോവിഡ് നേരിടുന്നതിൽ ട്രംപ് ഭരണകൂടത്തിന് വീഴ്ചപറ്റിയെന്ന വിമർശനം നിലനിൽക്കുന്നതിനിടെയാണ് ടെസ്റ്റുകൾ പരമാവധി ഒഴിവാക്കാനുള്ള ശ്രമം നടത്തുന്നത്. കോവിഡ് ബാധിതരുമായി സമ്പർക്കത്തിലായിരുന്നവരെ മുഴുവൻ പരിശോധിക്കണമെന്നായിരുന്നു സി.ഡി.സിയുടെ മുൻ നിലപാട്.
ഇേപ്പാൾ വ്യക്തമായ കാരണമില്ലാതെ നേരെ തിരിച്ചുള്ള നിലപാട് സ്വീകരിക്കുന്നത് സ്ഥാപനത്തിെൻറ വിശ്വാസ്യതയെ ബാധിക്കുമെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. ജൂലൈ അവസാനംവരെ ദിവസം എട്ടു ലക്ഷം പരിശോധനകളാണ് അമേരിക്കയിൽ നടന്നതെങ്കിൽ ഇപ്പോൾ 6.75 ലക്ഷമായി കുറഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.