Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅഫ്​ഗാനിലെ യു.എൻ...

അഫ്​ഗാനിലെ യു.എൻ പ്രവർത്തനങ്ങൾക്ക്​ ഫണ്ട്​ നൽകുമെന്ന്​ യു.എസ്​

text_fields
bookmark_border
അഫ്​ഗാനിലെ യു.എൻ പ്രവർത്തനങ്ങൾക്ക്​ ഫണ്ട്​ നൽകുമെന്ന്​ യു.എസ്​
cancel

വാഷിങ്​ടൺ: അഫ്​ഗാനിസ്​താനിൽ ഐക്യരാഷ്​ട്ര സംഘടന(യു.എൻ) നടത്തുന്ന പ്രവർത്തനങ്ങൾക്ക്​ ഫണ്ട്​ നൽകുന്നത്​ തുടരുമെന്ന സൂചന നൽകി അമേരിക്ക. എന്നാൽ, താലിബാന്‍റെ നേതൃത്വത്തിൽ പുതുതായി രൂപീകരിക്കുന്ന സർക്കാറിന്​ സഹായമുണ്ടാവില്ലെന്നും അമേരിക്ക വ്യക്​തമാക്കി​. അഫ്​ഗാന്​ നൽകേണ്ട സഹായങ്ങൾ ചർച്ച ചെയ്യാൻ സെപ്​റ്റംബർ 13ന്​ യു.എൻ സെക്രട്ടറി ജനറൽ അ​േന്‍റാണിയോ ഗുട്ടറസ്​ ജനീവയിലെത്തുന്നുണ്ട്​.

അഫ്​ഗാനിലെ സാധാരണ ജനങ്ങൾക്കായി പണം ചെലവഴിക്കുമെന്നാണ്​ യു.എസ്​ അറിയിച്ചിരിക്കുന്നത്​. നിലവിൽ താലിബാന്​ സാമ്പത്തിക സഹായം നൽകാൻ യാതൊരു പദ്ധതിയുമില്ലെന്ന്​ യു.എസ്​ വ്യക്​തമാക്കിയതായി റോയി​േട്ടഴ്​സ്​ റിപ്പോർട്ട്​ ചെയ്​തു. അഫ്​ഗാൻ ജി.ഡി.പിയുടെ 40 ശതമാനവും വിദേശ ഫണ്ടിങ്ങിൽ നിന്നാണ്​.

അഫ്​ഗാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിന്​ പിന്നാലെ ഏകദേശം 18 മില്യൺ ജനങ്ങൾക്ക്​ മാനുഷികമായ സഹായം ആവശ്യമായി വരുമെന്ന്​ യു.എൻ മുന്നറിയിപ്പ്​ നൽകിയിരുന്നു. താലിബാൻ അഫ്​ഗാനിൽ അധികാരം പിടിച്ചു​വെങ്കിലും ഇതുവരെ സർക്കാർ രൂപീകരണ നടപടികളുമായി മുന്നോട്ട്​ പോയിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TalibanAfganistan
News Summary - US seen funding Afghan humanitarian aid, but not the Taliban
Next Story