ഇറാൻ അനുകൂല വെബ്സൈറ്റുകൾ പിടിച്ചെടുത്ത് അമേരിക്ക
text_fieldsവാഷിങ്ടൺ: ഇറാൻ അനുകൂല വാർത്തകൾ നൽകുന്നുവെന്നാരോപിച്ച് ഇറാനിലെയും ഫലസ്തീനിലെയും അടക്കം 40ഓളം വെബ്സൈറ്റുകൾ പിടിച്ചെടുത്ത് യു.എസ് ഭരണകൂടം. ഇറാൻ ആണകരാർ പുന:സ്ഥാപിക്കുന്നതു സംബന്ധിച്ച് ചർച്ച നടക്കാനിരിക്കെയാണ് യു.എസ് നീക്കം. ഇറാനിലെ പ്രമുഖ മാധ്യമങ്ങളുടെയും ടെലിവിഷൻ ചാനലുകളുടെയും വെബ്സൈറ്റുകൾക്കൊപ്പം യെമനിൽ ഹൂതികൾ നടത്തുന്ന മസീറ ടി.വി, ഹമാസ് അനുകൂല വാർത്ത നൽകുന്ന ഫലസ്തീൻ ടുഡെ എന്നിവയുടെ വെബ്സൈറ്റുകളും േബ്ലാക്ക് ചെയ്യപ്പെട്ടവയിൽ പെടും.
മൊത്തം 40ഓളം വെബ്സൈറ്റുകളാണ് പെട്ടെന്ന് ലഭിക്കാതായത്. ഇവയിൽ പലതും പിന്നീട് തിരിച്ചുവന്നു. കഴിഞ്ഞ ഒക്ടോബറിൽ ഇറാൻ സൈന്യമായ െറവലൂഷനറി ഗാർഡിന് അനുകൂല നിലപാട് സ്വീകരിച്ച 100 വെബ്സൈറ്റുകൾ പിടിച്ചെടുത്തതായി യു.എസ് നീതിന്യായ വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു. ഇറാനിൽ പുതിയ പ്രസിഡൻറ് ഇബ്രാഹിം റഈസി അധികാരമേറ്റതിനു പിറകെ യു.എസ് കടുത്ത നിലപാടുമായി രംഗത്തെത്തിയിരുന്നു. ഇതിെൻറ തുടർച്ചയാകാം നടപടിയെന്നാണ് സൂചന.
ഉപരോധം നീക്കാൻ യു.എസ് സമ്മതിച്ചതായി ഇറാൻ
തെഹ്റാൻ: ആണവകരാർ പുനരുജ്ജീവിപ്പിക്കുന്നതിെൻറ ഭാഗമായി എണ്ണക്കും കപ്പലുകൾക്കും ഏർപ്പെടുത്തിയ ഉപരോധവും മുതിർന്ന പൗരൻമാരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതും നീക്കാമെന്ന് യു.എസ് ഉറപ്പുനൽകിയതായി ഇറാൻ. യു.എസ് കരിമ്പട്ടികയിൽ പെടുത്തിയവരിൽ പ്രധാനിയാണ് നിയുക്ത പ്രസിഡൻറ് ഇബ്രാഹിം റഈസി. 2015ലെ ആണവകരാറിൽ നിന്ന് ഏകപക്ഷീയമായി പിൻവാങ്ങിയ യു.എസ് മുൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ആണ് ഇറാനുമേൽ ഉപരോധങ്ങൾ പുന:സ്ഥാപിച്ചത്. കരാറിേലക്ക് മടങ്ങാമെന്ന് യു.എസ് പ്രസിഡൻറ് ജോ ബൈഡൻ ആവർത്തിച്ചിരുന്നു.
ഇറാൻ ആണവോർജ ഏജൻസി െകട്ടിടത്തിനുനേരെ ആക്രമണം
തെഹ്റാൻ: ആണവോർജ ഏജൻസി പ്രവർത്തിക്കുന്ന കെട്ടിടത്തിനുനേരെയുണ്ടായ ആക്രമണശ്രമം ഇറാൻ പരാജയപ്പെടുത്തി.
ഡ്രോൺ ആക്രമണമാണ് തടഞ്ഞതെന്ന് ഇസ്ലാമിക് റവലൂഷനറി ഗാർഡ് കോർപ്സുമായി ബന്ധമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തെഹ്റാനിലെ കരാജ് സിറ്റിയിൽ സ്ഥിതിചെയ്യുന്ന കെട്ടിടത്തിനുനേരെയാണ് ആക്രമണശ്രമം നടന്നത്. ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താൻ അന്വേഷണം തുടങ്ങി. ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. തങ്ങളുടെ ആണവകേന്ദ്രങ്ങളെ ലക്ഷ്യംവെച്ച് ഇസ്രായേൽ നിരവധിതവണ ആക്രമണം നടത്തിയതായി ഇറാൻ ആരോപിച്ചിരുന്നു. ആരോപണം ഇസ്രായേൽ സ്ഥിരീകരിക്കുകയോ തള്ളുകയോ ചെയ്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.