Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജഡ്ജി എമി ബാരറ്റിന്‍റെ...

ജഡ്ജി എമി ബാരറ്റിന്‍റെ നിയമനത്തിന് യു.എസ് സെനറ്റിന്‍റെ അംഗീകാരം

text_fields
bookmark_border
ജഡ്ജി എമി ബാരറ്റിന്‍റെ നിയമനത്തിന് യു.എസ് സെനറ്റിന്‍റെ അംഗീകാരം
cancel

വാഷിങ്ടൺ: യു.എസ് സുപ്രീംകോടതി ജഡ്ജി എമി ബാരറ്റിന്‍റെ നിയമനത്തിന് സെനറ്റിന്‍റെ അംഗീകാരം. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റിൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നിയമന ശിപാർശ 48നെതിരെ 51 വോട്ടുകൾക്കാണ് പാസായത്.

അന്തരിച്ച ജസ്റ്റിസ് റൂത്ത് ബാദെർ ഗിൻസ്ബർഗിന്‍റെ പിൻഗാമിയായാണ് എമി ബാരറ്റിന്‍റെ നിയമിച്ചത്. ഇത്രയും വേഗതയിൽ ഒരു ജഡ്ജിയുടെ നിയമനത്തിന് അംഗീകാരം ലഭിക്കുന്നത് അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായാണ്.

നവംബർ മൂന്നിന് യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തിടുക്കപ്പെട്ട് എമി ബാരറ്റിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കുന്ന നടപടിക്കെതിരെ ഡെമോക്രാറ്റ് പാർട്ടിക്കാർ രംഗത്തുവന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#donald trump#us Supreme Court#us US Senate#amy Barrett
Next Story