തീവ്രവാദികളെ തുരത്താൻ യു.എസ് ആയുധം നൽകണം –പാകിസ്താൻ
text_fieldsവാഷിങ്ടൺ: ഭീകരവാദ വിരുദ്ധ പോരാട്ടങ്ങൾക്ക് ചെറിയ ആയുധങ്ങളും ആധുനിക ഉപകരണങ്ങളും യു.എസ് നൽകണമെന്ന് പാകിസ്താൻ. വാഷിങ്ടണിലെ വിൽസൺ സെൻററിൽ യു.എസ് നയരൂപകർത്താക്കൾ, പണ്ഡിതന്മാർ, ബുദ്ധിജീവികൾ, കോർപറേറ്റ് നേതാക്കൾ എന്നിവരെ അഭിസംബോധന ചെയ്യവെ യു.എസിലെ പാകിസ്താൻ സ്ഥാനപതി മസൂദ് ഖാനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
രാജ്യത്തുനിന്ന് തീവ്രവാദികളെ തുരത്താൻ 2014ൽ നിർദേശിച്ച ‘അസ്മി ഇസ്തികാം’ പദ്ധതിയുടെ പ്രവർത്തനം ആരംഭിക്കാൻ ജൂൺ 22ന് നടന്ന ദേശീയ കർമപദ്ധതിയുടെ ഉന്നതസമിതി യോഗത്തിൽ തീരുമാനിച്ചിരുന്നു.
പാകിസ്താനും യു.എസും ശക്തമായ ബന്ധം നിലനിർത്തണമെന്നും ഇൻറലിജൻസ് സഹകരണം വർധിപ്പിക്കണമെന്നും നൂതന ആയുധ വിൽപന പുനരാരംഭിക്കണമെന്നും മസൂദ് ഖാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.