പാന്റ്സിൽ ഒളിപ്പിച്ച് പാമ്പുകളേയും പല്ലികളേയും കടത്തി; യുവാവ് പിടിയിലായതോടെ ചുരുളഴിഞ്ഞത് വൻ റാക്കറ്റ്
text_fieldsപാന്റ്സിൽ ഒളിപ്പിച്ച നിലയിൽ പാമ്പുകളേയും പല്ലികളേയും കടത്തിയ യുവാവ് പിടിയിലായതോടെ ചുരുളഴിഞ്ഞത് വൻ അന്താരാഷ്ട്ര കള്ളക്കടത്ത് സംഘത്തിന്റെ വിവരങ്ങൾ. 7,50,000 ഡോളറിന്റെ ഉരഗ കള്ളക്കടത്താണ് പിടികൂടിയതെന്ന് ലോസ് ഏഞ്ചൽസ് പൊലീസ് പറയുന്നു. മെക്സിക്കോയിൽ നിന്ന് അമേരിക്കയിലേക്ക് ഉരഗങ്ങളെ കടക്കാൻ ശ്രമിക്കവേയാണ് യുവാവ് പിടിയിലായത്. ജോസ് മാനുവൽ പെരസ് ആണ് പിടിയിലായത്. ആറ് വർഷമായി മൃഗക്കടത്ത് നടത്തുന്ന സംഘത്തിലെ പ്രധാന സൂത്രധാരനാണ് ഇയാളെന്ന് പൊലീസ് പറയുന്നു.
കടലാമകൾ, കുഞ്ഞു മുതലകൾ, മെക്സിക്കൻ കൊന്തയുള്ള പല്ലികൾ എന്നിവ ഉൾപ്പെടെ 1700 ഒാളം വിവിധ ജീവി വർഗങ്ങളെ ജോസ് മാനുവൽ പെരസിന്റെ വീട്ടിൽനിന്ന് പൊലീസ് കണ്ടെടുത്തു. മാർച്ചിൽ മെക്‌സിക്കോയിൽ നിന്ന് 60 ജീവികളെ തന്റെ അരക്കെട്ടിലും വസ്ത്രത്തിന്റെ മറ്റ് ഭാഗങ്ങളിലും വച്ച് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. കടത്തുന്നതിനിടെ ഇഴജന്തുക്കളിൽ മൂന്നെണ്ണം ചത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.