കെജ്രിവാളിന്റെ അറസ്റ്റ് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് -യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്റ്
text_fieldsന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രിയും എ.എ.പി മുതിർന്ന നേതാവുമായ അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം രേഖപ്പെടുതിയ അമേരിക്കൻ നയതന്ത്ര പ്രതിനിധിയെ ഇന്ത്യ വിളിച്ചുവരുത്തിയിരുന്നു. അതിനു പിന്നാലെ കെജ്രിവാളിന് സുതാര്യവും അനുയോജ്യവും ന്യായമായതുമായ നിയമനടപടികൾ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് വീണ്ടും രംഗത്ത് വന്നിരിക്കുകയാണ് യു.എസ്. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിനെ തുടർന്ന് പ്രചാരണം ബുദ്ധിമുട്ടിലായെന്ന കോൺഗ്രസ് ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും യു.എസ് ചൂണ്ടിക്കാട്ടി.
കെജ്രിവാളിന്റെ അറസ്റ്റടക്കമുള്ള കാര്യങ്ങൾ സൂക്ഷ്മമമായി നിരീക്ഷിച്ചു വരികയാണെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്റ് വക്താവ് മാത്യൂ മില്ലർ വ്യക്തമാക്കി. യു.എസ് നയതന്ത്ര പ്രതിനിധി ഗ്ലോറിയ ബെർബിനയെ ഇന്ത്യ വിളിപ്പിച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹിയിലെ യു.എസ് ആക്റ്റിങ് ഡെപ്യൂട്ട് ചീഫ് ഓഫ് മിഷൻ ആണ് ഗ്ലോറിയ. 40 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയിൽ നയയന്ത്രപ്രതിനിധിയുടെ നടപടിയിൽ ഇന്ത്യ ശക്തമായി പ്രതിഷേധമറിയിച്ചു.
കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പച്ചതടക്കമുള്ള കാര്യങ്ങളും ഗ്ലോറിയ പരാമർശിച്ചിരുന്നു. കഴിഞ്ഞാഴ്ചയാണ് കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.