മോദിയുടെ സന്ദർശനം ഉഭയകക്ഷി ബന്ധം അവലോകനം ചെയ്യാനുള്ള മികച്ച അവസരം -യു.എസ്
text_fieldsവാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും പ്രതിരോധ പങ്കാളിത്തവും അവലോകനം ചെയ്യുന്നതിനും സഹകരണത്തിെന്റ പുതിയ മേഖലകളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനുമുള്ള മികച്ച അവസരമാണെന്ന് സ്റ്റേറ്റ് ഡിപ്പാർട്മെന്റിലെ മുതിർന്ന പ്രതിനിധി പറഞ്ഞു.
പ്രസിഡന്റ് ജോ ബൈഡെന്റ ക്ഷണപ്രകാരം അടുത്തമാസമാണ് മോദി അമേരിക്ക സന്ദർശിക്കുന്നത്. ജൂൺ 22ന് പ്രസിഡന്റ് ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും മോദിക്ക് ഔദ്യോഗിക വിരുന്നൊരുക്കും.
മോദിയെ സ്വീകരിക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് ഇന്ത്യാ കാര്യങ്ങൾക്കായുള്ള ഡെപ്യൂട്ടി അസി. സെക്രട്ടറി നാൻസി ഇസോ ജാക്സൻ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനുള്ള മികച്ച അവസരമാണ് സന്ദർശനം. ആരോഗ്യം, കാലാവസ്ഥാ വ്യതിയാനം, ശുദ്ധമായ ഊർജ സാങ്കേതിക വിദ്യ, ഭക്ഷ്യസുരക്ഷ തുടങ്ങിയ ആഗോള വെല്ലുവിളികൾ നേരിടുന്നതിന് ഒരുമിച്ച് പ്രവർത്തിക്കുന്നതിനെക്കുറിച്ചും ചർച്ചചെയ്യുമെന്ന് അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.