ജെഫ് ബിസോസ്, വാറൻ ബഫറ്റ്, ഇലോൺ മസ്ക്... ആദായ നികുതി അടക്കാതെ ഒഴിഞ്ഞുമാറി അമേരിക്കയിലെ അതിസമ്പന്നർ...
text_fieldsവാഷിങ്ടൺ: ലോകത്തെ ഏറ്റവും വലിയ സമ്പന്നരിൽ ഏറെയും വാഴുന്ന അമേരിക്കയിൽ ആദായ നികുതി ഒടുക്കാതെ വമ്പന്മാർ ഒളിഞ്ഞുനടക്കുന്ന ഞെട്ടിക്കും കണക്കുകൾ പുറത്തുവിട്ട് ഓൺലൈൻ മാധ്യമമായ 'പ്രോപബ്ലിക'. അതിസമ്പന്നരുടെ പട്ടികയിൽ മുമ്പന്മാരായ ആമസോൺ മേധാവി ജെഫ് ബിസോസ്, സ്പേസ് എക്സ് ഉടമ ഇലോൺ മസ്ക്, നിക്ഷേപ സ്ഥാപനം ബെർക്ഷെയർ ഹാത്വേ ചെയർമാൻ വാറൻ ബഫറ്റ് എന്നിവരുൾപെടെ പലവർഷങ്ങളിൽ നികുതിയൊടുക്കാതെ ഒഴിഞ്ഞുമാറി നടക്കുകയാണെന്ന് റിപ്പോർട്ട് പറയുന്നു. ജീവകാരുണ്യരംഗത്തെ വലിയ പേരായ ജോർജ് സോറോസ്, ബ്ലൂം ബർഗ് സ്ഥാപകൻ മൈക്കൽ ബ്ലൂംബർഗ്, നിക്ഷേപകൻ കാൾ ഇകാഹൻ തുടങ്ങിയവരും പട്ടികയിലുണ്ട്.
ബിസോസ് 2007, 2011 വർഷങ്ങളിൽ ആദായ നികുതി ഒടുക്കിയിട്ടില്ല. 2007ൽ തന്നെ ശതകോടീശ്വരന്മാരുടെ പട്ടികയിലാണ് ബിസോസ്. 2011ൽ 1800 കോടി ഡോളർ ആസ്തിയുണ്ടായിട്ടും ആദായ നികുതി മാത്രം അടച്ചില്ല. മാത്രവുമല്ല, മക്കുടെ പേരിൽ 4,000 ഡോളർ നികുതിതുക ലഭിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ബെസോസിെൻറ ആസ്തി 20,000 കോടി ഡോളറിനു മുകളിലാണ് (14,59,430 കോടി രൂപ).
ഇലോൺ മസ്ക് 2018ൽ തീരെ നൽകിയിട്ടില്ല. ഇവരുൾപെെട അമേരിക്കയിലെ അതിസമ്പന്നരിൽ മുൻനിരയിലുള്ള ആദ്യ 25 പേരും വളരെ കുറച്ചുമാത്രമാണ് നികുതിയായി നൽകുന്നതെന്ന് റിപ്പോർട്ട് പറയുന്നു. യു.എസിലെ സാധാരണ ജീവനക്കാരും തൊഴിലാളികളും നൽകുന്ന നികുതി വിഹിതം പരിഗണിച്ചാൽ ആസ്തിക്ക് ആനുപാതികമായി നൽകേണ്ടതിെൻറ ചെറിയ വിഹിതം മാത്രം. ബിസോസ്- ബഫറ്റ്- മസ്ക് ത്രയം 204-18 വർഷങ്ങളിൽ നൽകേണ്ടതിെൻറ 3.4 ശതമാനം മാത്രം നൽകിയവരാണ്.
അമേരിക്കയിലെ ഇേൻറണൽ റവന്യൂ സർവീസ് വിഭാഗത്തിൽ നിന്ന് രേഖകൾ ചോർത്തിയാണ് ആദായ നികുതി കണക്കുകൾ പുറത്തെത്തിയത്. പൂർണമായും നിയമം പാലിച്ചുള്ള തന്ത്രങ്ങൾ തന്നെ പ്രയോഗിച്ചാണ് ഇവർ നികുതി വെട്ടിപ്പ് നടത്തുന്നതെന്നും അങ്ങനെ നയാപൈസ പോലും ഒടുക്കാതിരിക്കാൻ ഇവർക്ക് നിയമം ഉപയോഗിക്കാനാകുമെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. മഹാമാരി കാലത്തും അതിവേഗം ആസ്തി വർധിപ്പിച്ച സമ്പന്നരാണ് ബെസോസും മസ്കുമുൾപെടെ പ്രമുഖർ.
യു.എസിലെ ആദ്യ 25 അതിസമ്പന്നരുടെ ആസ്തി 2014ൽനിന്ന് 2018ലെത്തുേമ്പാൾ വർധിച്ചത് 40,100 കോടി ഡോളർ (29,25,556 കോടി രൂപ) ആണ്. അവർ പക്ഷേ, ഇത്രയും വർഷങ്ങളിൽ നികുതിയായി ഒടുക്കിയത് 1360 കോടി ഡോളർ മാത്രം. ബഫറ്റിനു മാത്രം 2430 കോടി ഡോളർ അധികമായി കൂടിയപ്പോൾ നികുതി വിഹിതം 2.37 കോടി മാത്രം- യഥാർഥ നികുതി വിഹിതത്തിെൻറ 0.1 ശതമാനം മാത്രം.
അമേരിക്കയിലെ അതിസമ്പന്നരുടെ നികുതി ഉയർത്തുമെന്ന് നേരത്തെ പ്രസിഡൻറ് ജോ ബൈഡൻ പറഞ്ഞിരുന്നു.
നികുതി ഒടുക്കിയ രേഖകൾ പുറത്തായതോടെ സർക്കാർ വൃത്തങ്ങളും ചില അതിസമ്പന്നരും റിപ്പോർട്ടിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. രേഖകൾ 'പൊക്കിയ'വരെ കണ്ടെത്താൻ നിയമ നടപടി സ്വീകരിക്കുമെന്ന് ന്യൂയോർക് മുൻ മേയറും ബ്ലൂംബർഗ് ന്യൂസ് ഉടമയുമായ മൈക്കൽ ബ്ലൂംബർഗ് പറഞ്ഞു.
അതേ സമയം, മഹാമാരി കാലത്ത് വൻതോതിൽ ആസ്തി വർധിപ്പിച്ച സമ്പന്നർ യഥാർഥ അളവിൽ നികുതി ഒടുക്കുന്നില്ലെന്ന് സെനറ്റ് ഫിനാൻസ് കമ്മിറ്റി ചെയർമാൻ റോൺ വൈഡൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.