Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപെൻസൽവേനിയയിലെ...

പെൻസൽവേനിയയിലെ വൈകിയെത്തിയ ബാലറ്റുകൾ എണ്ണുന്നത്​ നിർത്തണം; നിരാകരിച്ച്​ സുപ്രീംകോടതി

text_fields
bookmark_border
പെൻസൽവേനിയയിലെ വൈകിയെത്തിയ ബാലറ്റുകൾ എണ്ണുന്നത്​ നിർത്തണം; നിരാകരിച്ച്​ സുപ്രീംകോടതി
cancel

വാഷിങ്​ടൺ: പെൻസൽവേനിയയിൽ ​വൈകി വന്ന ബാലറ്റുകൾ എണ്ണുന്നത്​ നിർത്തിവെക്കാൻ ഉടൻ ഉത്തരവിടാനാവില്ലെന്ന്​ യു.എസ്​ സുപ്രീംകോടതി. റിപബ്ലിക്കൻ പാർട്ടി നൽകിയ പരാതിയിലാണ്​ കോടതി തീരുമാനം. തെരഞ്ഞെടുപ്പ്​ ദിവസത്തിന്​ ശേഷം വന്ന ബാലറ്റുകളുടെ കൗണ്ടിങ്​ നിർത്തണമെന്നായിരുന്നു റിപബ്ലിക്കൻ പാർട്ടിയുടെ ആവശ്യം എന്നാൽ കോടതി ഇത്​ അംഗീകരിച്ചില്ല. എന്നാൽ, തെരഞ്ഞെടുപ്പ്​ ദിവസത്തിന്​ ശേഷം എത്തിയ ബാലറ്റുകൾ വേർതിരിച്ച്​ വെക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്​.

ശനിയാഴ്​ച ഫുൾകോർട്ട്​ ചേർന്ന്​ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന്​ കോടതി അറിയിച്ചു. യു.എസ്​ തെരഞ്ഞെടുപ്പിൻെറ വിധി നിർണയിക്കുന്ന സംസ്ഥാനമാണ്​ പെൻസൽവേനിയ. ഇവിടെ തെരഞ്ഞെടുപ്പ്​ ദിവസം രാത്രി എട്ട്​ മണിക്ക്​ ശേഷം വന്ന ബാലറ്റുകൾ എണ്ണരുത്​. ഇത്തരത്തിൽ എത്തിയ ബാലറ്റുകൾ ഡെമോക്രാറ്റിക്​ സ്ഥാനാർഥി ജോ ബൈഡന്​ അനുകൂലമാണെന്നും റിപബ്ലിക്കൻ പാർട്ടി കോടതിയിൽ വാദിച്ചു. എന്നാൽ ഇതൊന്നും കോടതി മുഖവിലക്കെടുത്തില്ല.

20 ഇലക്​ടറൽ വോട്ടുകളുള്ള പെൻസൽവാനിയ യു.എസ്​ തെരഞ്ഞെടുപ്പിൽ നിർണായക സംസ്ഥാനമാവുകയാണ്​. ഇവിടെ 14,000ത്തോളം വോട്ടുകൾക്ക്​ ഡെമോക്രാറ്റിക്​ സ്ഥാനാർഥി ജോ ബൈഡനാണ്​ മുന്നേറുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:joe bidenUS Election 2020
Next Story