Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
എഫ്​.ബി.ഐ ചാരൻ മുസ്​ലിമായി നടിച്ച്​ രഹസ്യ നിരീക്ഷണം നടത്തി; കേസ്​ കേൾക്കാൻ തീരുമാനിച്ച്​ അമേരിക്കൻ സുപ്രീം കോടതി
cancel
Homechevron_rightNewschevron_rightWorldchevron_rightഎഫ്​.ബി.ഐ ചാരൻ...

എഫ്​.ബി.ഐ ചാരൻ മുസ്​ലിമായി നടിച്ച്​ രഹസ്യ നിരീക്ഷണം നടത്തി; കേസ്​ കേൾക്കാൻ തീരുമാനിച്ച്​ അമേരിക്കൻ സുപ്രീം കോടതി

text_fields
bookmark_border

9/11ന് ശേഷം രാജ്യത്തെ മുസ്​ലിംകളെ എഫ്​.ബി.ഐ നിരീക്ഷിച്ചിരുന്നെന്ന പരാതിയിൽ വാദം കേൾക്കാൻ തീരുമാനിച്ച്​ അമേരിക്കൻ സുപ്രീം കോടതി. സതേൺ കാലിഫോർണിയയിൽ നിന്നുള്ള ഒരു കൂട്ടം മുസ്ലീംകളാണ്​ തങ്ങളുടെമേൽ ഭരണകൂടം നീരീക്ഷണം നടത്തിയെന്ന്​ പരാതി നൽകിയിരിക്കുന്നത്​. കേസിന്‍റെ ഭാഗമായി രാജ്യസുരക്ഷയ ബാധിക്കുന്ന കാര്യങ്ങൾ വെളിപ്പെടുത്തേണ്ടിവരും എന്ന ബൈഡൻ സർക്കാറിന്‍റെ വാദത്തെ തുടർന്ന്​ ഹൈകോടതികൾ തള്ളിയ കേസാണ്​ ഇപ്പോൾ സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചിരിക്കുന്നത്​.


വേൾഡ്​ ട്രേഡ്​ സെന്‍റർ ആക്രമണത്തിനുഷേം എഫ്ബിഐ തങ്ങളേയും നൂറുകണക്കിന് മറ്റുള്ളവരേയും രഹസ്യമായി നിരീക്ഷിച്ചിരുന്നതായി പരാതിക്കാർ പറയുന്നു. അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂനിയ​േന്‍റയും ചില സന്നദ്ധ സംഘടനകളുടേയും അഭിഭാഷകരാണ്​ ഇവർക്കായി കേസ്​ നടത്തുന്നത്​. മതപരമായ വിവേചനവും അവകാശങ്ങളുടെ ലംഘനവും തങ്ങൾക്കെതിരേ നടന്നതായും, വിശ്വാസത്തിന്റെ പേരിൽ മാത്രമാണ് തങ്ങൾ ചാരവൃത്തിക്ക്​ ഇരയായതെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി. രാജ്യസുരക്ഷയെ ബാധിക്കുന്ന രഹസ്യങ്ങൾ വെളിപ്പെടുത്തേണ്ടിവരുമെന്ന് സർക്കാർ പറഞ്ഞതിനെത്തുടർന്ന് കീഴ്ക്കോടതി ഹരജി തള്ളിയിരുന്നു.

എന്നാൽ യു.എസ്​ സുപ്രീം കോടതി ആ തീരുമാനം റദ്ദാക്കുകയായിരുന്നു. സ്​റ്റേറ്റ്​ നടത്തിയ നിരീക്ഷണം നിയമവിരുദ്ധമാണോ എന്നറിയാൻ കീഴ്‌ക്കോടതി ആദ്യം 'സ്റ്റേറ്റ് രഹസ്യങ്ങൾ' എന്ന് സർക്കാർ പറഞ്ഞ തെളിവുകൾ സ്വകാര്യമായി പരിശോധിക്കേണ്ടതായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.

ഓപ്പറേഷൻ ഫ്ലെക്‌സ്

2006 മുതൽ 2007 വരെ എഫ്ബിഐ ഉപയോഗിച്ചിരുന്ന ക്രെയ്ഗ് മോണ്ടെയ്ൽ എന്ന ചാരൻ പുറത്തുവിട്ട വിവരങ്ങളാണ്​ കേസിന്​ ആധാരം. ചാരവൃത്തിക്കായി ഇയാൾ​ ഇസ്​ലാം സ്വീകരിക്കുകയും ദക്ഷിണ കാലിഫോർണിയയിലെ മുസ്ലീം സമൂഹത്തിന്റെ ഭാഗമാവുകയും ചെയ്​തു. താനൊരു ഫിറ്റ്‌നസ് കൺസൾട്ടന്റാണെന്നാണ്​ മൊണ്ടെയ്‌ൽ ആളുകളോട് പറഞ്ഞിരുന്നത്​. എന്നാൽ ഓപ്പറേഷൻ ഫ്ലെക്‌സ് എന്നറിയപ്പെടുന്ന നിരീക്ഷണ പരിപാടിയുടെ ഭാഗമായാണ്​ ഇയാൾ പ്രവർത്തിച്ചിരുന്നത്​. ഓറഞ്ച് കൗണ്ടിയിലെ ഇസ്‌ലാമിക് സെന്റർ ഓഫ് ഇർവിനിൽ പതിവായി പങ്കെടുക്കാറുണ്ടായിരുന്ന മോണ്ടെയ്ൽ, കഴിയുന്നത്ര ആളുകളുടെ വിവരങ്ങൾ ശേഖരിക്കാൻ തന്നോട് എഫ്​.ബി.ഐ പറഞ്ഞതായി പിന്നീട്​ വെളിപ്പെടുത്തി.

പേരുകളും ഫോൺ നമ്പറുകളും ശേഖരിക്കുകയും ഷർട്ടിന്റെ ബട്ടണിൽ ഒളിപ്പിച്ച ക്യാമറ ഉപയോഗിച്ച് ആയിരക്കണക്കിന് മണിക്കൂർ സംഭാഷണങ്ങളും നൂറുകണക്കിന് മണിക്കൂർ വീഡിയോയും രഹസ്യമായി റെക്കോർഡ് ചെയ്യുകയും ചെയ്തു.മുസ്​ലിംകളോട്​ ജിഹാദിനെക്കുറിച്ച് ചോദിക്കാനും അക്രമത്തിൽ ഏർപ്പെടാനുള്ള സന്നദ്ധത പ്രകടിപ്പിക്കാനും എഫ്​.ബി.ഐ ഇയാളോട്​ ആവശ്യപ്പെട്ടിരുന്നു. ഇത്തരം ചോദ്യങ്ങൾ മുസ്​ലിംകൾക്കിടയിൽ സംശയം ഉണ്ടാക്കുകയും അവർ ഇയാൾക്കെിതിരേ എഫ്​.ബി.ഐ ഉൾപ്പടെയുള്ള​ അധികാരികൾക്ക്​ പരാതി നൽകുകയും ചെയ്​തു.


വിവരം മാധ്യമങ്ങളിൽ എത്തിയതോടെ വലിയ വിവാദമായി. പിന്നീട്​ മൊണ്ടെയ്ൽ തങ്ങളുടെ വിവരദായകനായിരുന്നുവെന്ന് എഫ്ബിഐ സമ്മതിച്ചു. നിരവധി അമേരിക്കൻ വാർത്താ മാധ്യമങ്ങൾ സംഭവം വലിയരീതിയിൽ കവർ ചെയ്തു. തുടർന്ന്​​ നഷ്ടപരിഹാരം ആവശ്യപ്പെട്ട​ും, സർക്കാർ ശേഖരിച്ച വിവരങ്ങൾ നശിപ്പിക്കുകയോ തിരികെ നൽകുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടും മൂന്നുപേർ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഒക്ടോബറിൽ പുതിയ കാലാവധി ആരംഭിച്ചശേഷം രാജ്യസുരക്ഷാ നിയമവുമായി ബന്ധപ്പെട്ട്​ യു.എസ്​ സുപ്രീം കോടതി കേൾക്കുന്ന രണ്ടാമത്തെ കേസാണിത്​. കഴിഞ്ഞ മാസം കോടതി ഗ്വാണ്ടനാമോ തടവുകാരുമായി ബന്ധപ്പെട്ട കേസ് കേട്ടിരുന്നു. അതിലും 'സ്​റ്റേറ്റ്​ സീക്രട്ട്​സ്​' പ്രത്യേകാവകാശ നിയമവും ഉൾപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MuslimU.SsurveillanceSupreme Court
News Summary - U.S. Supreme Court to hear secrets case over Muslim surveillance
Next Story