തായ്വാന് യു.എസ് 61.9 കോടി ഡോളറിന്റെ ആയുധം നൽകും
text_fieldsവാഷിങ്ടൺ: തായ്വാന് അമേരിക്ക 61.9 കോടി ഡോളറിന്റെ എഫ് 16 യുദ്ധവിമാനം നൽകും. 100 എ.ജി.എം അതിവേഗ റേഡിയേഷൻ വിരുദ്ധ മിസൈൽ, 200 എ.ഐ.എം 120 സി 8 മധ്യദൂര എയർ ടു എയർ മിസൈൽ, ലോഞ്ചറുകൾ, പരിശീലനത്തിനുള്ള ഡമ്മി മിസൈലുകൾ എന്നിവയും ഉൾപ്പെടുന്നതാണ് ആയുധവിൽപന പാക്കേജ്.
കഴിഞ്ഞദിവസം ചൈന തായ്വാൻ വ്യോമപരിധിയിലേക്ക് അതിക്രമിച്ചു കടന്നതിന്റെ പ്രതികരണമായാണ് ആയുധ ഇടപാടിനെ വിലയിരുത്തുന്നത്. ആയുധ ഇടപാട് റിപ്പോർട്ട് പുറത്തുവന്നതിന് പിറകെ വ്യാഴാഴ്ചയും ചൈനീസ് യുദ്ധവിമാനങ്ങൾ തായ്വാൻ പരിധിയിലേക്ക് അതിക്രമിച്ചു കയറി.
തായ്വാൻ -ചൈന പ്രശ്നം എന്നതിനപ്പുറത്ത് ചൈനീസ് -യു.എസ് പ്രശ്നമായി വളരുകയാണ്. തായ്വാൻ വിഷയത്തിൽ ഇടപെടരുതെന്ന് നേരത്തേ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അമേരിക്കക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, തായ്വാന്റെ ന്യായമായ അവകാശങ്ങൾക്കും പരമാധികാരത്തിനും ഒപ്പം നിൽക്കുമെന്നായിരുന്നു അമേരിക്കയുടെ പ്രതികരണം.ഏഴ് പതിറ്റാണ്ടായി സ്വയംഭരണ പ്രദേശമായ തായ്വാൻ തങ്ങളുടെ പ്രവിശ്യയാണെന്നാണ് ചൈനീസ് അവകാശവാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.