പുതിയ പ്രതിരോധകരാറുമായി യു.എസും യു.കെയും ആസ്ട്രേലിയയും; വിമർശനവുമായി ചൈനയും ഫ്രാൻസും
text_fieldsന്യൂയോർക്: ഏഷ്യ-പസഫിക് മേഖലയിൽ ചൈനയുടെ സ്വാധീനം തടയാൻ പുതിയ ത്രിരാഷ്ട്ര പ്രതിരോധ കരാർ പ്രഖ്യാപിച്ച് യു.എസും യു.കെയും ആസ്ട്രേലിയയും. കരാറനുസരിച്ച് ആസ്ട്രേലിയക്ക് ആണവോർജത്തിൽ പ്രവർത്തിക്കുന്ന അന്തർവാഹിനികൾ നിർമിക്കാൻ സാധിക്കും. അതിനു വേണ്ട സാങ്കേതിക വിദ്യ യു.എസ് കൈമാറും.
എന്നാൽ ആണവായുധങ്ങൾ വഹിച്ചുകൊണ്ടുള്ള അന്തർവാഹിനികളല്ലെന്നും രാജ്യങ്ങൾ വ്യക്തമാക്കി. കാരണം ആണവനിർവ്യാപന കരാറിൽ ഒപ്പുവെച്ച രാജ്യമാണ് ആസ്ട്രേലിയ. ദശകത്തിനിടെ ആദ്യമായാണ് ലോകത്തെ വൻ ശക്തികൾ പ്രതിരോധ മേഖലയുടെ സുരക്ഷക്കായി ഒന്നിക്കുന്നത്.
അതിനിടെ, കരാറിനെ വിമർശിച്ച് ചൈന രംഗത്തുവന്നു. തീർത്തും നിരുത്തരവാദപരമായ കരാറാണിതെന്നും പ്രാദേശിക സമാധാനത്തിനും സുസ്ഥിരതക്കും ഭീഷണി സൃഷ്ടിക്കുകയും ആയുധമത്സരം വളർത്തുമെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ഴാവോ ലിജിയൻ ആരോപിച്ചു. യു.എസിനും ചൈനക്കും ആസ്ട്രേലിയക്കും ശീതയുദ്ധകാലത്തെ അതേ മനസ്ഥിതിയാണെന്ന് വാഷിങ്ടണിലെ ചൈനീസ് എംബസി കുറ്റപ്പെടുത്തി.
ആസ്ട്രേലിയയുമായള്ള അന്തർവാഹിനി കരാർ നഷ്ടമായതിനെ തുടർന്ന് ത്രിരാഷ്ട്രങ്ങളുടെ പുതിയ നീക്കത്തെ ഫ്രാൻസും വിമർശിച്ചു. യു.എസ് പ്രസിഡൻറ് ജോ ബൈഡൻ, യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട് മോറിസൺ എന്നിവർ ചേർന്ന് വിർച്വൽ വാർത്തസമ്മേളനം നടത്തിയാണ് ഒാകസ് എന്ന പേരിലുള്ള(AUKUS)കരാറിനെ കുറിച്ച് ധാരണയിലെത്തിയത്.
കരാർ ലോകം മുഴുവൻ സുരക്ഷയും സുസ്ഥിരതയും ഉറപ്പുവരുത്തുമെന്നും നൂറുകണക്കിന് ജോലിസാധ്യതകൾ സൃഷ്ടിക്കുമെന്നും ബോറിസ് ജോൺസൺ വ്യക്തമാക്കി.
ആസ്ട്രേലിയ പിന്നിൽ നിന്ന് കുത്തി –ഫ്രാൻസ്
പാരീസ്: അന്തർവാഹിനി കരാർ റദ്ദാക്കിയ ആസ്ട്രേലിയക്കെതിരെ ഫ്രാൻസ്. ആസ്ട്രേലിയയുടെത് വിശ്വാസ വഞ്ചനയാണ്. വിശ്വസിച്ച ഞങ്ങളെ പിന്നിൽ നിന്ന് കുത്തുകയാണ് അവർ ചെയ്തത്-ഫ്രാൻസ് വിദേശകാര്യ മന്ത്രി യീവ്സ് ലെ ദ്രിയാൻ കുറ്റപ്പെടുത്തി. ലാഭകരമായ ഒരു പ്രതിരോധ കരാറിൽ ആസ്ട്രേലിയയെ കൊണ്ടു ഒപ്പുവെപ്പിച്ച ബൈഡൻ ഡോണൾഡ് ട്രംപിെൻറ മുൻഗാമിയാണെന്ന് തെളിയിച്ചിരിക്കയാണെന്നും അദ്ദേഹം ആരോപിച്ചു.
ട്രംപ് പ്രസിഡൻറായപ്പോഴും ഇത്തരത്തിലുള്ള ഏകപക്ഷീയമായ തീരുമാനങ്ങളാണ് എടുത്തിരുന്നത്. ഫ്രാൻസിെൻറ ബരാക്കുഡ ആണവോർജ അന്തർവാഹിനികളുടെ മാതൃകയിൽ 12 അന്തർവാഹിനികൾ നിർമിക്കാനാണ് ആസ്ട്രേലിയ ഫ്രഞ്ച് ഉടമസ്ഥതയിലുള്ള നേവൽ ഗ്രൂപ്പുമായി ധാരണയിലെത്തിയിരുന്നത്. 2016ലാണ് 3100 കോടി യൂറോയുടെ കരാറിൽ ഒപ്പുവെച്ചത്. നൂറ്റാണ്ടിെൻറ കരാർ എന്നാണ് ഇതിനെ ഫ്രാൻസ് വിശേഷിപ്പിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.