യു.എസ്, യു.കെ ആക്രമണത്തിൽ 17 ഹൂതി സൈനികർ കൊല്ലപ്പെട്ട സംഭവം; തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്
text_fieldsസൻആ: അമേരിക്കയുടെയും ബ്രിട്ടന്റെയും ആക്രമണങ്ങളിൽ 17 സൈനികർ കൊല്ലപ്പെട്ടതിൽ പ്രതികാരം ചെയ്യുമെന്ന് ഹൂതികളുടെ മുന്നറിയിപ്പ്. കൊല്ലപ്പെട്ടവരുടെ മൃതദേഹം വഹിച്ച് സൻആയിൽ നടന്ന വിലാപയാത്രയിലും മയ്യിത്ത് നമസ്കാരത്തിലും ആയിരങ്ങൾ പങ്കാകളികളായി. തത്ത്വങ്ങളിലും വിശ്വാസത്തിലും അധിഷ്ഠിതമായി ഫലസ്തീനികൾക്കുവേണ്ടി പോരാടുന്നതിൽനിന്ന് ഇതൊന്നും തങ്ങളെ തടയില്ലെന്ന് ഹൂതി നേതാവ് പറഞ്ഞു. പഴയ കോളനി വാഴ്ചയും കൊള്ളയുമാണ് ബ്രിട്ടനും യു.എസും ലക്ഷ്യംവെക്കുന്നതെന്നും അതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് തങ്ങൾക്ക് അറിയാമെന്നും ഹൂതി വക്താവ് പറഞ്ഞു.
ചെങ്കടലിൽ കപ്പലുകൾക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കാനുള്ള ശ്രമത്തിൽ ജനുവരി പകുതി മുതൽ യമനിലെ ഹൂതി കേന്ദ്രങ്ങൾ ആക്രമിക്കുന്നു. ഗസ്സയിലെ കൂട്ടക്കൊലയും ഫലസ്തീനികൾക്ക് ഭക്ഷണവും അവശ്യവസ്തുക്കളും എത്തുന്നത് തടയുന്നതുമാണ് ഇസ്രായേലിന്റെയും അവരെ സഹായിക്കുന്നവരുടെയും കപ്പൽ ആക്രമിക്കാൻ ഹൂതികളെ പ്രേരിപ്പിക്കുന്നത്. അതിക്രമം തുടർന്നാൽ ചെങ്കടലിലെ ഇന്റർനെറ്റ് കേബിളുകൾ തകർക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആഗോളതലത്തിൽ ഇന്റർനെറ്റ് ബന്ധം തടസ്സപ്പെടാൻ ഇത് കാരണമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.