Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസും യു.കെയും...

യു.എസും യു.കെയും ചെങ്കടലിനെ രക്തത്തിന്റെ കടലാക്കാൻ ശ്രമിക്കുന്നുവെന്ന് ഉർദുഗാൻ

text_fields
bookmark_border
യു.എസും യു.കെയും ചെങ്കടലിനെ രക്തത്തിന്റെ കടലാക്കാൻ ശ്രമിക്കുന്നുവെന്ന് ഉർദുഗാൻ
cancel

അങ്കാറ: ചെങ്കടലിനെ രക്തത്തിന്റെ കടലാക്കാനാണ് യു.കെയുടേയും യു.എസിന്റേയും ശ്രമമെന്ന് തുർക്കിയ പ്രസിഡന്റ് റജബ് ത്വയിബ് ഉർദുഗാൻ. യെമനിലെ ഹൂതികൾക്കെതിരായ ഇരു രാജ്യങ്ങളുടെയും ആക്രമണത്തെ അപലപിച്ചാണ് ഉർദുഗാന്റെ പ്രസ്താവന. യു.എസിനും യു.കെക്കുമെതിരെ വിജയകരമായ പ്രതിരോധമാണ് ഹൂതികൾ ഉയർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

യു.കെയുടേയും യു.എസിന്റേയും നടപടിക​ളെ വിമർശിച്ച ഉർദുഗാൻ അവയെ ഇസ്രായേലിന്റെ ഫലസ്തീനിലെ അധിനിവേശത്തോടാണ് താരതമ്യം ചെയ്തത്. ഹൂതികൾക്കെതിരായ ആക്രമണത്തെ ന്യായീകരിക്കുന്ന പാശ്ചാത്യ ലോകത്തിന്റെ നിലപാടിനേയും ഉർദുഗാൻ വിമർശിച്ചു.

ചെ​ങ്ക​ട​ലി​ൽ ച​ര​ക്കു​ക​പ്പ​ലു​ക​ൾ​ക്കു​നേ​രെ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് തി​രി​ച്ച​ടി​യാ​യി യ​മ​നി​ലെ ഹൂ​തി കേ​ന്ദ്ര​ങ്ങ​ളി​ൽ അ​മേ​രി​ക്ക​യു​ടെ​യും ബ്രി​ട്ട​​ന്റെ​യും നേ​തൃ​ത്വ​ത്തി​ൽ ക​ന​ത്ത ആ​ക്ര​മ​ണം നടത്തിയിരുന്നു. ഹൂ​തി​ക​ളു​ടെ ക​മാ​ൻ​ഡ് സെ​ന്റ​റു​ക​ൾ, ആ​യു​ധ ഡി​പ്പോ​ക​ൾ, വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​നം തു​ട​ങ്ങി​യ 16 കേ​ന്ദ്ര​ങ്ങ​ളി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി ക​ര​മാ​ർ​ഗ​വും ക​ട​ൽ​മാ​ർ​ഗ​വും ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ച് ഹൂ​തി വി​മ​ത​ർ കൊ​ല്ല​പ്പെ​ടു​ക​യും ആ​റു പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

യു​ദ്ധ​ക്ക​പ്പ​ലു​ക​ളും യു​ദ്ധ​വി​മാ​ന​ങ്ങ​ളും പ​​ങ്കെ​ടു​ത്ത ആ​ക്ര​മ​ണ​ത്തി​ൽ അ​ന്ത​ർ​വാ​ഹി​നി​ക​ളി​ൽ​നി​ന്ന് ടോ​മ​ഹോ​ക് മി​സൈ​ലു​ക​ളും വ​ർ​ഷി​ച്ചു. സ്വ​ന്തം സൈ​നി​ക​രെ​യും അ​ന്താ​രാ​ഷ്ട്ര ച​ര​ക്കു​നീ​ക്ക​വും സം​ര​ക്ഷി​ക്കു​ന്ന​തി​ന് കൂ​ടു​ത​ൽ ആ​ക്ര​മ​ണ​ത്തി​ന് മ​ടി​ക്കി​​ല്ലെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ൻ പ​റ​ഞ്ഞു. സ്വ​ത​ന്ത്ര​മാ​യ അ​ന്താ​രാ​ഷ്ട്ര ച​ര​ക്കു​നീ​ക്ക​ത്തി​ന് ന​ട​പ​ടി സ​ഹാ​യ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സ്വ​യം​പ്ര​തി​രോ​ധ​ത്തി​നു​ള്ള പ​രി​മി​ത​വും അ​നി​വാ​ര്യ​വു​മാ​യ ആ​ക്ര​മ​ണ​മാ​ണ് ന​ട​ത്തി​യ​തെ​ന്ന് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ഋ​ഷി സു​ന​ക് പ​റ​ഞ്ഞു. നെ​ത​ർ​ല​ൻ​ഡ്സ്, ആ​സ്ട്രേ​ലി​യ, കാ​ന​ഡ, ബ​ഹ്റൈ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളും ആ​ക്ര​മ​ണ​ത്തി​ന് സ​ഹാ​യം ന​ൽ​കി​യ​താ​യി ജോ ​ബൈ​ഡ​ൻ പ​റ​ഞ്ഞു. അ​തേ​സ​മ​യം, ആ​ക്ര​മ​ണ​ത്തി​ന് തി​രി​ച്ച​ടി​യു​ണ്ടാ​കു​മെ​ന്ന് ഹൂ​തി​ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി. 73 ആ​ക്ര​മ​ണ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് ഹൂ​തി സൈ​നി​ക വ​ക്താ​വ് യ​ഹ്‍യ സ​രീ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Erdoganhouthi attack
News Summary - US, UK trying to turn Red Sea into ‘sea of blood’, says Erdogan
Next Story