തഹാവുർ റാണയുടെ അപേക്ഷ തള്ളണമെന്ന് യു.എസ് സർക്കാർ കോടതിയിൽ
text_fieldsവാഷിങ്ടൺ: ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന കോടതി വിധിക്കെതിരെ മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവുർ ഹുസൈൻ റാണ സമർപ്പിച്ച അപേക്ഷ തള്ളിക്കളയണമെന്ന് യു.എസ് സർക്കാർ കോടതിയിൽ. കാലിഫോർണിയ ജില്ല കോടതിയിൽ റാണ സമർപ്പിച്ച ഹേബിയസ് കോർപസ് ഹരജിയിലാണ് യു.എസ് സർക്കാർ ഇക്കാര്യം ആവശ്യപ്പെട്ടത്.
പാക് വംശജനായ കനേഡിയൻ വ്യവസായിയായ റാണയെ ഇന്ത്യയിലേക്ക് നാടുകടത്താൻ ഈ വർഷം മേയിലാണ് കോടതി ഉത്തരവിട്ടത്. റാണയെ അറസ്റ്റ് ചെയ്ത് വിചാരണക്കായി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് 2020 ജൂൺ 10നാണ് ഇന്ത്യ അപേക്ഷ നൽകിയത്. ഇതിനെ പിന്തുണച്ച ബൈഡൻ സർക്കാർ നാടുകടത്താൻ അനുമതി നൽകി. നിലവിൽ ലോസ് ആഞ്ജലസിലെ മെട്രോപൊളിറ്റൻ തടവു കേന്ദ്രത്തിലാണ് 62കാരനായ റാണയുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.