നിയുക്ത യു.എസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസ് കോവിഡ് വാക്സിൻ സ്വീകരിച്ചു
text_fieldsന്യൂയോർക്ക്: നിയുക്ത അമേരിക്കൻ വൈസ് പ്രസിഡന്‍റ് കമല ഹാരിസ് കോവിഡ് 19ന്‍റെ പ്രതിരോധ വാക്സിൻ സ്വീകരിച്ചു. മോഡേണ വാക്സിനാണ് കമല ഹാരിസ് സ്വീകരിച്ചത്. കമല ഹരിസ് വാക്സിൻ സ്വീകരിക്കുന്നത് ടെലിവിഷനിൽ തത്സമയം സംപ്രേക്ഷണം ചെയ്തു.
ഡിസംബർ 18ന് സർജൻ ജനറൽ ജെറോം ആഡംസ് വാക്സിൻ സ്വീകരിച്ചതിന് പിന്നാലെ വാക്സിൻ സ്വീകരിക്കുന്ന പ്രമുഖ വ്യക്തിത്വമാണ് കമല ഹാരിസ്.
എല്ലാവരും വാക്സിൻ എടുക്കുന്നതിെന പ്രോത്സാഹിപ്പിക്കാൻ ആഗ്രഹിക്കുന്നതായും വേദനയില്ലാത്തതും സുരക്ഷിതവുമാണെന്നും കമല ഹാരിസ് വാക്സിൻ സ്വീകരിച്ചതിന് ശേഷം പ്രതികരിച്ചു.
കഴിഞ്ഞയാഴ്ച ജോ ബൈഡനും ഭാര്യയും കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചിരുന്നു. ജനുവരി 20നാണ് ജോ ബൈഡൻ അധികാരമേൽക്കുക. യു.എസിൽ 1.90 കോടി പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മൂന്നുലക്ഷത്തിലധികം പേർ മരിക്കുകയും ചെയ്തു. വൈറസ് വ്യാപനം കൂടുതലുള്ള മേഖലകളിൽ വാക്സിൻ വിതരണത്തിനും കുത്തിവെപ്പിനും കൂടുതൽ പ്രാധാന്യം നൽകുമെന്ന് ബൈഡൻ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.