കള്ളവോട്ട്: അമേരിക്കയിൽ ഇന്ത്യക്കാരൻ പിടിയിൽ
text_fieldsന്യൂയോർക്: 2016ലെ അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ കള്ളവോട്ട് രേഖപ്പെടുത്തിയതിന് ഇന്ത്യക്കാരൻ അടക്കം 12 വിദേശ പൗരന്മാർക്കെതിരെ ഫെഡറൽ പ്രോസിക്യൂട്ടർമാർ കുറ്റം ചുമത്തി. ബൈജു പോത്തക്കുളത്ത് േതാമസ് (58) എന്ന ഇന്ത്യക്കാരനെതിരെയാണ് കുറ്റം ചുമത്തിയത്. മലേഷ്യൻ പൗരനായ ഇന്ത്യൻ വംശജനായ റൂബ് കൗർ അതാർ സിങ്ങിനെതിരെയും (57) കുറ്റം ചുമത്തിയിട്ടുണ്ട്. കുറ്റം തെളിഞ്ഞാൽ ലക്ഷം ഡോളർ വരെ പിഴയും ഒരു വർഷം തടവും ശിക്ഷ വിധിക്കാം.
അമേരിക്കൻ പൗരത്വമുണ്ടെന്ന് വ്യാജ അവകാശ വാദം ഉന്നയിച്ചതിനും വ്യാജ രേഖകൾ ചമച്ചതിനും അതാർ സിങ്ങിനെതിരെ ഫെഡറൽ ഗ്രാൻഡ് ജൂറി കുറ്റം ചുമത്തിയിട്ടുണ്ട്. ഇൗ കുറ്റം തെളിഞ്ഞാൽ മൂന്നര ലക്ഷം ഡോളർ വരെ പിഴയും ആറുവർഷം തടവും ശിക്ഷ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.