Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2021 3:24 AM GMT Updated On
date_range 1 Feb 2021 3:24 AM GMTസൂചിയെ വിട്ടയച്ചില്ലെങ്കിൽ തിരിച്ചടി; മ്യാൻമർ സൈന്യത്തിന് യു.എസിന്‍റെ മുന്നറിയിപ്പ്
text_fieldsbookmark_border
വാഷിങ്ടൺ: മ്യാൻമറിൽ സൈന്യം തടങ്കലിലാക്കിയ ഓങ് സാൻ സൂചിയുൾപ്പടെയുള്ളവരെ ഉടൻ വിട്ടയക്കണമെന്ന് യു.എസ്. അല്ലെങ്കിൽ കനത്ത തിരിച്ചടിയുണ്ടാകുമെന്നും യു.എസ് മ്യാൻമർ സൈന്യത്തിന് മുന്നറിയിപ്പ് നൽകി.
തെരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിക്കാനുള്ള ഒരു നീക്കത്തെയും യു.എസ് പിന്തുണക്കില്ല. മ്യാൻമറിന്‍റെ ജനാധിപത്യപരമായ മാറ്റമാണ് യു.എസ് ആഗ്രഹിക്കുന്നതെന്ന് വൈറ്റ് ഹൗസ് വക്താവ് ജെൻ പാകി പറഞ്ഞു. സൈനിക നീക്കത്തിന് യു.എസിന്‍റെ പിന്തുണയില്ലെന്നും അവർ വ്യക്തമാക്കി.
കഴിഞ്ഞ കുറേ ആഴ്ചകളായി സൂചിയും സൈന്യവും തമ്മിൽ അഭിപ്രായ ഭിന്നതകളുണ്ട്. ഇതിന് പിന്നാലെയാണ് രാജ്യത്ത് സൈനിക അട്ടിമറിക്ക് കളമൊരുങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story