Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right...

തട്ടിക്കൊണ്ടുപോവുകയാണെന്ന് കരുതി ഉബർ ഡ്രൈവർക്കു നേരെ വെടിയുതിർത്ത 48 കാരി അറസ്റ്റിൽ

text_fields
bookmark_border
US woman shoots uber driver after mistakenly
cancel

വാഷിങ്ടൺ: യു.എസിൽ തട്ടിക്കൊണ്ടുപോവുകയാണെന്ന് കരുതി യുബർ ഡ്രൈവർക്കു നേരെ വെടിയുതിർത്ത 48കാരിയെ കൊലപാതക ശ്രമത്തിന് പൊലീസ് അറസ്റ്റ് ചെയ്തു. ടെക്സാസിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഫോയെബെ കോപാസ് ആണ് ഉബർ ഡ്രൈവറായ ഡാനിയൽ പിയഡ്ര ഗാർസിയക്കു നേരെ വെടി​യുതിർത്തത്.

തന്നെ മെക്സിക്കോയിലേക്ക് തട്ടിക്കൊണ്ടുപോകാൻ ഡ്രൈവർ ശ്രമിക്കുകയാണ് എന്ന് കരുതിയായിരുന്നു ഫോയെബെയുടെ പെട്ടെന്നുള്ള നടപടി. വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ 52വയസുള്ള ഡാനിയൽ ആ​ശുപത്രിയിലാണ്.

ഡാനിയലിന്റ തലക്കു പിറകിലും ക​ണ​​​ൈങ്കയിലുമാണ് വെടിയുതിർത്തത്. ഇതിന്റെ ചിത്രങ്ങൾ പകർത്തി ആൺസുഹൃത്തിന് അയച്ചുകൊടുക്കുകയും ചെയ്തു. യാത്രക്കാരിയുടെ പ്രവൃത്തിയിൽ ഭയന്നുപോയെന്നാണ് ഉബർ പ്രതികരിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:USshooting
News Summary - US woman shoots uber driver after mistakenly believing she was being kidnapped
Next Story